ADVERTISEMENT
ശമ്പള വരുമാനക്കാരായവര്‍ക്ക് ആശ്വസിക്കാം. പുതിയ നികുതി സമ്പ്രദായത്തില്‍ ഇനി മുതല്‍ യാത്രാ ബത്തയും ഗതാഗത അലവന്‍സും നികുതി രഹിതമാക്കി. ഇക്കഴിഞ്ഞ ബജറ്റില്‍ കൊണ്ടുവന്ന പുതിയ ആദായ നികുതി സമ്പ്രദായത്തില്‍ ജീവനക്കാരുടെ വിനോദയാത്ര അലവന്‍സ്, സ്ഥലംമാറ്റത്തിനുള്ള അലവന്‍സ്, ദിനേനയുള്ള യാത്ര ബത്ത, ഗതാഗത അലവന്‍സ് എന്നിവയെല്ലാം നികുതി മുക്തമാക്കി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഉത്തരവിറക്കി. എന്നാല്‍ നികുതി ഒഴിവുകളും കിഴിവുകളും ഉള്‍പ്പെടുന്ന പഴയ നികുതി സമ്പ്രദായിത്തിന് ഇത് ബാധകമല്ല. ഈ സാമ്പത്തിക വര്‍ഷം പുതിയ നികുതി സമ്പ്രദായമനുസരിച്ച് ആദായ നികിതി സ്വീകരിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും.
ആദായ നികുതി സമ്പ്രദായത്തില്‍ മാറ്റം വരുത്തികൊണ്ട് 2020 ല്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലാണ് പുതിയ നികുതി സമ്പ്രദായം കൊണ്ടു വന്നത്. ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് ഇതോ നിലവിലുണ്ടായിരുന്നതോ ആയ നികുതി സമ്പ്രദായം സ്വീകരിക്കാമെന്നായിരുന്നു പ്രഖ്യാപനം. അതനുസരിച്ച് പുതിയ നികുതി സ്മ്പ്രദായം സ്വീകരിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം.

ഓഫീസ് ആവശ്യത്തിന് വേണ്ടിവരുന്ന ദൂരയാത്രകള്‍, ഒരു നഗരത്തില്‍ നിന്ന് ദൂര സ്ഥലങ്ങളിലേക്കുള്ള സ്ഥലം മാറ്റത്തിന് നല്‍കുന്ന അലവന്‍സ്, നിത്യ ജോലിയുടെ ഭാഗമായി വരുന്ന യാത്രാപ്പടി തുടങ്ങിയവയ്ക്ക് ആദായ നികുതി ഒഴിവ് ക്ലെയിം ചെയ്യാം.
കണ്‍വേയന്‍സ് അലവന്‍സ് എന്നാല്‍ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേയ്ക്കുള്ള യാത്രയ്ക്ക് വേണ്ടി വരുന്ന ചെലവ് ആണ്. യാത്രാപ്പടി എന്നാാല്‍ ദിവസവും ഓഫീസ് ഡ്യൂട്ടിയുടെ ഭാഗമായുള്ള യാത്രയുടെ ചെലവ്. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ മുകളില്‍ പറഞ്ഞ അലവന്‍സുകള്‍ നികുതി വിധേയമായി കണക്കാക്കി തൊഴില്‍ ദാതാവ് ടാക്‌സ് പിടിച്ചിട്ടുണ്ടെങ്കില്‍ വരും മാസങ്ങളില്‍ ഇത് കുറവ് ചെയ്ത് നല്‍കുമെന്നും പ്രത്യേക്ഷ നികുതി ബോര്‍ഡ് പത്രകുറുപ്പില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com