ADVERTISEMENT

ആറ് മാസം ഇ എം ഐ അടയ്‌ക്കേണ്ടതില്ലെന്നാണ് രണ്ട് ഘട്ടങ്ങളിലായി വായ്പ തിരിച്ചടവില്‍ മോറട്ടോറിയം അനുവദിച്ച് ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുള്ളത്. അതായത് മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെ. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പണദൗര്‍ലഭ്യം താത്കാലികമായി പരിഹരിക്കാനുള്ള ഒരേര്‍പ്പാടായിരുന്നു ഇത്. സത്യത്തില്‍  ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ട, തൊഴില്‍ തന്നെ ഇല്ലാതായ ലക്ഷങ്ങള്‍ക്ക് വലിയൊരാശ്വാസമായിരുന്നത്. എന്നാല്‍ മോറട്ടോറിയം കാലത്തെ പലിശ കൂട്ടുപലിശയായി പിന്നീട് അടയ്‌ക്കേണ്ടി വരുമെന്നതിനാല്‍ ഇത് സാമ്പത്തികമായി നഷ്ടക്കച്ചവടമാണ്.

നികുതി ഒഴിവ്

പക്ഷെ ഇതിനൊരു മറുപുറമുണ്ട്. ശമ്പളക്കാരായ ഇടത്തട്ടുകാര്‍ക്ക് ആദായ നികുതി ഒഴിവിനുള്ള ഒരു മാര്‍ഗമായിരുന്നു ഭവന വായ്പയുടെ തിരിച്ചടവ്. മാസത്തവണകള്‍ എന്നാല്‍ വായ്പ തുകയും അതിന്റെ പലിശയും കൂട്ടിയുള്ള തുകയാണ്. നികുതിദായകന് ഇതിന് ആദായ നികുതി ഒഴിവ് ലഭിക്കുന്നതാണ്. ഇതാണ് അടവ് മുടങ്ങിയതോടെ ഇല്ലാതാവുന്നത്. ഫലത്തില്‍ ആറ് മാസം വായ്പ തുകയിലേക്കോ അതിന്റെ പലിശയിനത്തിലോ ഒരു രൂപ പോലും മോറട്ടോറിയം എടുത്തവര്‍ അടച്ചിട്ടുണ്ടാവില്ല.

വായ്പ തുക

ഭവന വായ്പയുടെ പ്രിന്‍സിപ്പല്‍ തുകയുടെ തിരിച്ചടവിന് ആദായ നികുതി നിയമം 80 സി അനുസരിച്ച് 1.5 ലക്ഷം രൂപ വരെ ഒഴിവ് ലഭിക്കും.
പലിശയിനത്തിലുള്ള തിരിച്ചടവ് തുകയില്‍ 2,00,000 രൂപ വരെയാണ് ഇളവ് ലഭിക്കുക. എന്നാല്‍ ആറ് മാസം ഇ എം ഐ മുടങ്ങിയ സ്ഥിതിയ്ക്ക് ഇതെങ്ങനെ ക്ലെയിം ചെയ്യാനാകും. ഇവിടെ പ്രിന്‍സിപ്പല്‍ തുകയ്ക്കുള്ള കിഴിവ് പണം അടച്ചാല്‍ മാത്രമേ ലഭിക്കു. ആറ് മാസം മോറട്ടോറിയം സ്വീകരിച്ച് വ്യക്തി ഒരു രൂപ പോലും വായ്പയിലേക്ക് അടയ്ക്കുന്നില്ല. അതുകൊണ്ട് തന്നെ 80 സി അനുസരിച്ചുള്ള കിഴിവിന് അര്‍ഹനുമല്ല.

പലിശ

എന്നാല്‍ പലിശയുടെ കാര്യത്തില്‍ അങ്ങനെയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭവന വായ്പയുടെ പലിശ യഥാര്‍ത്ഥത്തില്‍ അടച്ചിട്ടില്ലെങ്കിലും ആദായ നികുതി ഒഴിവായി പരിഗണിക്കാം. കാരണം ഇന്നല്ലെങ്കില്‍ നാളെ ഇത് അടയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ 'ഇന്ററസ്റ്റ് പേയബിള്‍ സര്‍ട്ടിഫിക്കറ്റ'് ബാങ്കില്‍ നിന്ന് വാങ്ങി സമര്‍പ്പിച്ചാല്‍ പലിശ അടച്ച തുകയില്‍ നിയമപ്രകാരമുള്ള ക്ലെയിമിന് അര്‍ഹതയുണ്ടാകുമെന്നാണ് വിദഗ്ധ മതം.

English Summery:How the Home Loan Moratorium will Affect Your Income Tax

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com