ഇനി ടിഡിഎസ് ഒഴിവാക്കിയതിനും കാരണം കാണിക്കണം

HIGHLIGHTS
  • ഫോമുകളും കോഡുകളും മാറി
planing (2)
SHARE

ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിൽ നിന്നു വലിയ തുകകൾ പിൻവലിക്കുന്നതിനുള്ള ടിഡിഎസ് വ്യവസ്ഥകള്‍ പരിഷ്കരിച്ചു. ജൂലൈ ഒന്നു മുതലാണ് പരിഷ്കാരം നിലവിൽ വന്നത്. മേലിൽ ടിഡിഎസ് കുറച്ചതിനു മാത്രമല്ല ഒഴിവാക്കിയതിനും കാരണം കാണിക്കണം. ഇതനുസരിച്ച് ടിഡിഎസ് ഫോമുകളിലും കോഡുകളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇതുൾപ്പെടെയുള്ള മാറ്റങ്ങളോടെ ആദായനികുതി വകുപ്പ് ടിഡിഎസ് (ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ്) ചട്ടങ്ങൾ പുതുക്കി. ധനകാര്യ നിയമം 2020–ൽ ഇതു സംബന്ധിച്ച പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

പ്രധാന മാറ്റങ്ങൾ:

∙ കഴിഞ്ഞ 3 വർഷം തുടർച്ചയായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് ഒരു കോടി രൂപവരെ പിൻവലിക്കുന്നതിന് ടിഡിഎസ് നൽകേണ്ടതില്ല. അതിനു മുകളിൽ 2% നൽകണം. ഇത് ബജറ്റിൽ പ്രഖ്യാപിച്ചതാണ്.
∙ 3 വർഷമായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ 20 ലക്ഷം രൂപയ്ക്കു മുകളിൽ ഒരു കോടി രൂപവരെ പിൻവലിക്കുമ്പോൾ 2% ടിഡിഎസ് നൽകണം. ഒരു കോടി രൂപയ്ക്കു മുകളിൽ ഇത് 5%.
∙ നികുതി നൽകേണ്ട പരിധിയിൽ വരാത്തവരാണെങ്കിൽ ടിഡിഎസ് പിന്നീട് റിട്ടേൺ ഫയൽ ചെയ്ത് അവകാശപ്പെടാം.
∙ 26 ക്യു, 27 ക്യു എന്നീ ഫോമുകളിൽ വ്യത്യാസം വരുത്തി. സർക്കാരിൽ നിന്നോ കോർപറേറ്റ്  സ്ഥാപനങ്ങളിൽ നിന്നോ ഇന്ത്യൻ പൗരന്മാർക്ക് ശമ്പളമല്ലാതെ ലഭിക്കുന്ന തുക 26 ക്യുവിൽ കാണിക്കണം.  വിദേശികൾക്കോ എൻആർഐക്കോ നൽകുന്നതാണെങ്കിൽ 27 ക്യുവിലാണ് കാണിക്കേണ്ടത്.
∙ പണം പിൻവലിക്കുന്നത് 194എൻ, ഡിഡക്‌ഷൻ വേണ്ടാത്തത് 197എ എന്നിവയിലാണ് കാണിക്കേണ്ടത്.

English Summery: Changes in TDS

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA