ADVERTISEMENT
പണം ഉണ്ടായാല്‍ മാത്രം പോരാ, ഭാവിയിലെ നിര്‍ണായക സമയത്ത് ആവശ്യങ്ങൾക്കായി ഉറപ്പാക്കുന്നതിലാണ് മികവ്. ഏതു വരുമാന വിഭാഗത്തില്‍പെട്ടവര്‍ക്കും അവരവരുടെ സാമ്പത്തികസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ ജീവിതലക്ഷ്യങ്ങള്‍ കൃത്യതയോടെ സാക്ഷാൽക്കരിക്കാന്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കാം, മനോരമ സമ്പാദ്യം ‘യുവര്‍ ഫിനാന്‍ഷ്യൽ പ്ലാനർ’ എന്ന വെബിനാറിലൂടെ. ധനകാര്യ സേവനസ്ഥാപനമായ ജിയോജിത്തിന്റെ ഫിനാന്‍ഷ്യല്‍ പ്ലാനിങ് വിഭാഗമായ ‘സ്റ്റെപ്‌സു’മായി സഹകരിച്ചാണ് വെബിനാർ നടത്തുന്നത്. ജൂലൈ 18 ശനിയാഴ്ച വൈകിട്ട് 4 മുതൽ 6 വരെയാണിത് സംഘടിപ്പിക്കുന്നത്.

വെബിനാറില്‍ പങ്കെടുക്കുന്നതിന് നിങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക


സാമ്പത്തികസ്ഥിതി അനുസരിച്ച് എങ്ങനെ സാമ്പത്തികാസൂത്രണം നടത്തണമെന്ന് സ്റ്റെപ്‌സിലെ വിദഗ്ധരായ പ്രഫഷനലുകള്‍ നിര്‍ദേശം നല്‍കും. സര്‍ട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർമാരുടെ വിദഗ്ധ സംഘം നയിക്കുന്ന പരിപാടിയിൽ ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിനു പുറമേ വിവിധ നിക്ഷേപങ്ങളുടെ വിശകലനം, റിട്ടയര്‍മെന്റ് പ്ലാനിങ്, ടാക്‌സ് പ്ലാനിങ് എന്നിവ എങ്ങനെ വേണം എന്നെല്ലാം മനസ്സിലാക്കാം. ഒപ്പം, ഇക്കാര്യങ്ങൾ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങള്‍ക്കു വിദഗ്ധര്‍ മറുപടിയും നല്‍കും. 500  രൂപ മുടക്കി രജിസ്റ്റർ ചെയ്യുന്നവർക്ക് ഒരു വർഷത്തേക്ക് മനോരമ സമ്പാദ്യം സൗജന്യമായി ലഭിക്കും. ആദ്യം റജിസറ്റർ ചെയ്യുന്ന  100 പേർക്ക് മാത്രമേ ഈ വെബിനാറിൽ പങ്കെടുക്കാൻ അവസരം ലഭിക്കൂ. വിശദ വിവരങ്ങൾക്ക്: 9995800033

English Summery: Sampadyam-Steps Webinar


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com