നിക്ഷേപകരെ ഇതിലേ ഇതിലേ, ഇന്ന് പവന് കൂടിയത് 480 രൂപ

HIGHLIGHTS
  • 37,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില
India Hindu Festival
SHARE

ആഗോള തലത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന്് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 480 രൂപ ഉയര്‍ന്ന് 38,000 ത്തിലേക്ക് അടുക്കുകയാണ്. 37,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് വില 4,735 രൂപയായി.ലോകത്ത് കോവിഡ് വൈറസ് ആശങ്ക കുതിച്ചുയരുന്നതിനോടൊപ്പം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മഞ്ഞ ലോഹത്തിന്റെ ഡിമാന്റമുയരുന്നു.

രണ്ട് മാസം കൊണ്ട് പവന്് 5,500 രൂപ കൂടി

രണ്ട് മാസം കൊണ്ട് പവന് 5,500 രൂപയുടെ വര്‍ധയുണ്ടായിട്ടുണ്ട്. ആറ് മാസം പിന്നിടുമ്പോള്‍ സ്വര്‍ണവില 30 ശതമാനം ഉയർന്ന് പവന്  വിലവര്‍ധന 8,280 രൂപയാണ്. ഒരാഴ്ച മുമ്പ് പവന് 36,680 രൂപയും ഗ്രാമിന് 4,585 രൂപയുമായിരുന്നു വില.രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. പൊതുവെ ആപത്ഘട്ടത്തിലെ നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ ഖ്യാതി ഇവിടെ അര്‍ഥപൂര്‍ണമാകുന്നു. 

സുവർണാവസരം

ഇനിയും വില ഉയരുമെന്ന പ്രവചനങ്ങള്‍ ഫലവത്താകുന്നതിന്റെ സൂചനകളാണ് ഇപ്പോഴും സ്വര്‍ണ വിപണിയില്‍. നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണാവസരമാണ്. സ്വര്‍ണവില കുതിപ്പ് തുടങ്ങിയതോടെ പലരും അവരുടെ പോര്‍ട്ട്‌ഫോളിയോ സ്വര്‍ണമയമാക്കുന്നുണ്ട്. സാധാരണ നിലയില്‍ ഒരാള്‍ക്ക് ആകെ നിക്ഷേപത്തിന്റെ പത്ത് ശതമാനം വരെ സ്വര്‍ണം ആകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ നിക്ഷേപ ശതമാനം അല്പം കൂട്ടുന്നതിലും തെറ്റില്ല. കാരണം പലിശ നിരക്കിലെ ഇടിവും കൊറോണ ഉയര്‍ത്തുന്ന വെല്ലുവിളികളും നിമിത്തം ഇന്നത്തെ സാഹചര്യത്തില്‍ മറ്റ് നിക്ഷേപങ്ങള്‍ ഒന്നും കാര്യമായ നേട്ടം നല്‍കുന്നില്ല. പ്രത്യേകിച്ച് കുറഞ്ഞ കാലയളവില്‍. ആ നിലയ്ക്ക് 10 ശതമാനത്തിലേക്കെത്തുന്നില്ലെങ്കില്‍ സ്വര്‍ണത്തിലേക്കുള്ള നിക്ഷേപതോത് കൂട്ടാവുന്നതുമാണ്.

English Summery: Gold Price is increasing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA