ADVERTISEMENT

കാര്‍ഷികാദായത്തിന് ആദായ നികുതി ബാധ്യതയില്ലാത്ത പശ്ചാത്തലത്തില്‍ കര്‍ഷകര്‍ ബില്ലുകളും രശീതികളും സൂക്ഷിക്കുന്നത് ഗുണകരമാകും. റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നികുതി നല്‍കേണ്ടതില്ലാത്ത ഭാഗമായ കാര്‍ഷികാദായം കൂടി അതില്‍ സൂചിപ്പിക്കണം. ഇങ്ങനെ കാര്‍ഷികാദായമായി സൂചിപ്പിക്കുന്ന തുക നികുതി വകുപ്പിന് പരിശോധിക്കാനാവുന്നതാണ്. രണ്ടേക്കര്‍ മാത്രം സ്ഥലമുള്ള ഒരു വ്യക്തി പതിനഞ്ചോ ഇരുപതോ ലക്ഷം രൂപ കാര്‍ഷികാദായമായി സൂചിപ്പിച്ചാല്‍ സംശയം ഉയരുന്നതു സ്വാഭാവികം മാത്രമാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോണ്‍ ലൂക്കോസ് പറഞ്ഞു. മനോരമ ഓണ്‍ലൈനും ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ടും ചേര്‍ന്ന് സംഘടിപ്പിച്ച 'നികുതി ആനുകൂല്യങ്ങള്‍ മ്യൂചല്‍ ഫണ്ടിലൂടെ' എന്ന വെബിനാറിലെ സംശയങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഓരോ തവണയും കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന പര്‍ച്ചേസ് ബില്ലുകള്‍ സൂക്ഷിക്കുന്നത് ഭാവിയില്‍ അവരുടെ കാര്‍ഷികാദായം സംബന്ധിച്ച തെളിവായി  അവതരിപ്പിക്കാന്‍ സഹായകമാകും. വളവും കീടനാശിനികളും മറ്റും വാങ്ങിയ ബില്ലുകള്‍ സൂക്ഷിക്കുന്നതും ഗുണകരമാകും. കാര്‍ഷികാദായം പ്രഖ്യാപിക്കുമ്പോള്‍ നികുതി നല്‍കേണ്ടതില്ലെങ്കിലും നികുതി നിരക്കില്‍ വ്യത്യാസമുണ്ടാകും.

English Summery: Farmers should Keep their Bills for Their Income Tax Purpose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com