നിങ്ങളുടെ കണക്കുകള്‍ എത്രകാലം സൂക്ഷിച്ചു വെക്കണം?

HIGHLIGHTS
  • സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ എത്രകാലം സൂക്ഷിച്ചു വെക്കണമെന്ന ചോദ്യം പലർക്കുമുണ്ട്
income
SHARE

വ്യക്തികളുടെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും സംബന്ധിച്ച രേഖകള്‍ എത്രകാലം സൂക്ഷിച്ചു വെക്കണമെന്ന ചോദ്യം പലരുടേയും മനസില്‍ ഉയരാറുണ്ട്. കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലും  ഇതു സൂക്ഷിച്ചു വെക്കേണ്ടതാണ്. എന്നാല്‍ എട്ടു വര്‍ഷത്തിനു ശേഷം ഇവ നശിപ്പിക്കാമോ എന്നു ചോദിച്ചാല്‍ അത് ഓരോ സന്ദര്‍ഭവും പ്രത്യേകമായി വിശകലനം ചെയ്തു നടത്തണമെന്നേ പറയാനാവു. പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പ് വാങ്ങിയ ഒരു വസ്തുവിന്റെ സ്രോതസ് ഏതെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി കാണിക്കേണ്ടി വന്നാല്‍ അക്കൗണ്ട് രേഖകള്‍ സൂക്ഷിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കും. അതേ രീതിയില്‍ മുന്‍പു കൊടുത്ത അനുമാന കണക്കുകളിന്‍മേല്‍ പത്തു വര്‍ഷം കഴിഞ്ഞ് എന്തെങ്കിലും ചോദ്യം ഉയര്‍ന്നാലും രേഖകള്‍ കൈവശമുള്ളതാവും ഗുണകരം. രേഖകള്‍ കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലും നിര്‍ബന്ധമായും സൂക്ഷിക്കണം. അതിനു ശേഷം നശിപ്പിക്കുന്ന കാര്യം ഓരോ രേഖകളുടേയും സവിശേഷതകള്‍ കണക്കിലെടുത്തു തീരുമാനിക്കുകയും വേണം. മനോരമ ഓണ്‍ലൈനും ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ടും ചേര്‍ന്ന് സംഘടിപ്പിച്ച 'നികുതി ആനുകൂല്യങ്ങള്‍ മ്യൂചല്‍ ഫണ്ടിലൂടെ' എന്ന വെബിനാറിലെ സംശയങ്ങള്‍ക്കു മറുപടി പറഞ്ഞ വിദഗ്ദ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

English Summery: How Long You Have to Keep Your Bank Statements

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA