ഗോള്‍ഡ്‌ ബോണ്ടിൽ നിക്ഷേപിക്കാം ഇന്നു മുതല്‍

HIGHLIGHTS
  • ഇഷ്യു നിരക്ക്‌ ഗ്രാമിന്‌ 5,334 രൂപ
gold
SHARE

കേന്ദ്ര സര്‍ക്കാരിന്‌ വേണ്ടി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ്‌ ബോണ്ട്‌ 2020-21 അഞ്ചാം സീരീസിന്റെ വിതരണം തിങ്കളാഴ്‌ച ആരംഭിക്കും. ഗ്രാമിന്‌ 5,334 രൂപയാണ്‌ ഇത്തവണ ബോണ്ടിന്റെ ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്‌. ആഗസ്റ്റ്‌ 7 വരെ ബോണ്ടിനായി അപേക്ഷിക്കാം. ആഗസ്റ്റ്‌ 11 ആണ്‌ സെറ്റില്‍മെന്റ്‌ തീയതി. ദീര്‍ഘകാല സ്വര്‍ണ്ണ നിക്ഷേപത്തിന്‌ ഏറ്റവും അനുയോജ്യമായ സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകളുടെ കാലാവധി എട്ട്‌ വര്‍ഷമാണ്‌.

ഡിജിറ്റലായി നിക്ഷേപിച്ചാൽ ഇളവ്

ഗോള്‍ഡ്‌ ബോണ്ടിന്‌ വേണ്ടി ഓണ്‍ലൈനായും ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയും അപേക്ഷിക്കുന്നവര്‍ക്ക്‌ ഇഷ്യു നിരക്കില്‍ ഗ്രാമിന്‌ 50 രൂപയുടെ ഇളവ്‌ അനുവദിക്കുമെന്ന്‌ ആര്‍ബിഐ അറിയിച്ചു. ഇത്തരം നിക്ഷേപകര്‍ക്ക്‌ ഗോള്‍ഡ്‌ ബോണ്ടിന്റെ ഇഷ്യു നിരക്ക്‌ ഗ്രാമിന്‌ 5,284 രൂപയായിരിക്കും.വിതരണം തുടങ്ങുന്നതിന്‌ മുമ്പുള്ള മൂന്ന്‌ വ്യാപാര ദിവസങ്ങളിലെ 999 പരിശുദ്ധ സ്വര്‍ണ്ണത്തിന്റെ ശരാശരി ക്ലോസിങ്‌ വില അടിസ്ഥാനമാക്കിയാണ്‌ ബോണ്ടിന്റെ നിരക്ക്‌ നിശ്ചയിക്കുന്നത്‌.

ആര്‍ക്കെല്ലാം നിക്ഷേപിക്കാം

ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍, ഹിന്ദുഅവിഭക്ത കുടുംബങ്ങള്‍, ട്രസ്റ്റുകള്‍ എന്നിവയ്‌ക്ക്‌ സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടില്‍ നിക്ഷേപം നടത്താം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ അവരുടെ രക്ഷകര്‍ത്താക്കള്‍ക്ക്‌ നിക്ഷേപം നടത്താം. അതേസമയം എന്‍ആര്‍ഐകള്‍ക്ക്‌ നിലവില്‍ ബോണ്ടില്‍ നേരിട്ട്‌ നിക്ഷേപം നടത്താന്‍ അനുവാദമില്ല. അതേ സമയം റസിഡന്റ്‌ നിക്ഷേപകന്റെ നോമിനിയായി ലഭിച്ച ബോണ്ടുകള്‍ കൈവശംവെയ്‌ക്കാന്‍ അനുവദിക്കും.

English Summery: Soverign Gold Bond Distribution Will Start Today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA