ADVERTISEMENT

വിപണിയിലെ ചാഞ്ചാട്ടം ഓഹരി നിക്ഷേപത്തിന്റെ റിസ്ക് വർധിപ്പിക്കുന്നു. എങ്കിലും ഓഹരിയുൾപ്പടെ ഏതൊരു ആസ്തിയും ശരിയായി ഉപയോഗിക്കുകയാണെങ്കിൽ അതിൽ നിന്ന് വരുമാനം നേടാനാകും. സ്ഥലത്തിൽ നിന്ന് വാടക, സ്ഥിരനിക്ഷേപത്തിൽ നിന്ന് പലിശ, പറമ്പിൽ നിന്ന് കൃഷി ആദായം എന്നീ ഉദാഹരണങ്ങൾ നമുക്ക് പരിചിതമാണ്. സാധാരണയായി ഒരു നിക്ഷേപകന് പരിചിതമായിട്ടുള്ള വരുമാന മാർഗം ലാഭവീതം ആണ്. നല്ല കമ്പനികൾ നല്ല ശതമാനം ലാഭവീതം നൽകാറുണ്ട്, ടിസിഎസ്, എച്ച് യുഎൽ, ഐടിസി തുടങ്ങിയവ ഉദാഹരണം. ഇതു കൂടാതെ ചില വർഷങ്ങളിൽ ബോണസ് ആയി ഓഹരികളും നൽകാറുണ്ട്. ഓഹരികൾ വിഭജിച്ച്  അതിന്റെ എണ്ണം കൂട്ടുക വഴി നിക്ഷേപകർക്ക് അവരുടെ സമ്പാദ്യം കൂടുവാൻ സഹായിക്കാറുണ്ട്‌. പക്ഷെ ഈ പറഞ്ഞതൊക്കെ വർഷത്തിൽ ഒരിക്കൽ മാത്രമോ ഏതാനും വർഷങ്ങൾ കൂടുമ്പോൾ മാത്രം സംഭവിക്കുന്നതാണ്. പരിചയസമ്പന്നരായ ഓഹരി ഉടമകൾക്ക് ഓഹരിയിടപാടിലൂടെ മാസവരുമാനം നേടുവാനും സാധിക്കും. പക്ഷെ കൃത്യമായ പഠനവും, അറിവും, പരിചയമുള്ള സാമ്പത്തിക ഉപദേശകന്റെ മേൽനോട്ടവും ഇതിന് അനിവാര്യമാണ് 

English Summery : How to Earn Regular Income from Share Investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com