വായ്പ അടയ്ക്കാനാകുന്നില്ലേ? കുറഞ്ഞ ഇഎംഐയിലേക്ക് മാറാം

HIGHLIGHTS
  • ആവശ്യമുള്ളവര്‍ക്ക് വ്യക്തിഗത വായ്പകളും ബിസിനസ് വായ്പകളും പുനക്രമീകരിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം
RBI | Reserve Bank Of India
SHARE

കോവിഡ് പ്രതിസന്ധിയില്‍ വരുമാനം കുറഞ്ഞതോടെ നിലവിലുള്ള വായ്പയുടെ മാസഗഡു അടയക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടോ? എങ്കില്‍ കുറഞ്ഞ ഒരു ഇഎംഐയിലേക്ക് നിങ്ങള്‍ക്ക് മാറാം.  

നിലവിലെ സാമ്പത്തിക പ്രശ്‌നം മൂലം വായ്പാ തിരിച്ചടവിനു ബുദ്ധിമുട്ടുന്നവര്‍ക്ക് വായ്പകള്‍ പുനഃക്രമീകരിച്ചു നല്‍കാന്‍  ധനകാര്യസ്ഥാപനങ്ങളോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരിക്കുകയാണ്. ചെറുകിട, വൻകിട ബിസിനസ് വായ്പകളുo വിവിധ തരം വ്യക്തിഗത വായ്പകളും ഇത്തരത്തിൽ പുനക്രമീകരിക്കാം. പക്ഷേ 2020 മാര്‍ച്ച് ഒന്നു വരെ വായ്പാ ഗഡുക്കള്‍ കൃത്യമായി അടച്ചവര്‍ക്കു മാത്രമേ ഈ ആനുകൂല്യത്തിനു അര്‍ഹതയുള്ളൂ. അതായത് കോവിഡ് മൂലം പ്രതിസന്ധിയിലായവര്‍ക്കു മാത്രമേ ഇത്തരത്തില്‍ വായ്പാ പുനഃക്രമീകരിക്കാനാകൂ എന്നു ചുരുക്കം.

ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല

ഇത്തരത്തില്‍ പുനക്രമീകരണം നടത്തുക വഴി വായ്പ സ്റ്റാന്‍ഡേര്‍ഡ് വായ്പയായി മാറും. അതായത് തിരിച്ചടവ് മുടങ്ങി എന്‍പിഎ ആകുന്ന അവസ്ഥ ഉണ്ടാകില്ല. ഇത്തരത്തില്‍ പുതുക്കിയ ഇഎംഐയിലേക്ക് മാറി തിരിച്ചടവ് തുടരുന്ന ഒരു വായ്പാ ഉപഭോക്താവിന്റെ  നിലവിലുള്ള ബാധ്യത ബാങ്കുകള്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളെ അറിയിക്കരുതെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ബാധ്യത ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയുമില്ല.

കോവിഡും ലോക്ഡൗണും നീളുന്നതിനാല്‍  വായ്പകള്‍ക്ക് നല്‍കിയിരുന്ന മോറട്ടോറിയം നീട്ടി നല്‍കുമെന്നായിരുന്നു വിലയിരുത്തല്‍.എന്നാല്‍ റിസര്‍വ് ബാങ്ക് അതിനു തയ്യാറായില്ല. പകരം വായ്പ പുനക്രമീകരിക്കാന്‍ അഥവാ റീ ഷെഡ്യൂള്‍ ചെയ്യാന്‍ ബാങ്കുകളോട് ആവശ്യപ്പെടുകയാണ് ചെയ്തത്‌. ഡിസംബർ 31 വരെ ആണ് സമയം അനുവദിച്ചിരിക്കുന്നത്.

English Summery: Now You can Reschedule Your Loan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA