സ്വര്‍ണപണയ വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ എവിടെ?

HIGHLIGHTS
  • ശരിയായി ഹോം വര്‍ക് ചെയ്താല്‍ ഏറ്റവും കുറഞ്ഞ പലിശയില്‍ വായ്പ ഉറപ്പാക്കാം
gold-2
SHARE

വരുമാനം കുറയുകയും അത്യാവശ്യത്തിനു എളുപ്പത്തില്‍ പണം ലഭ്യമാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമായി സ്വര്‍ണപ്പണയവായ്പ മാറുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും സുഗമമായി വായ്പ ലഭിക്കുന്നത് എവിടെ നിന്ന് എന്ന് അന്വേഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

ഹോം വര്‍ക്ക് വേണം

കാര്‍ഷികേതര വായ്പയ്ക്ക് 7–7.5 ശതമാനം പലിശ മാത്രം ഈടാക്കുന്ന പൊതുമേഖലാ ബാങ്കുകളുണ്ട്. അതേസമയം വ്യത്യസ്ത സാഹചര്യങ്ങള്‍ക്ക് 29 ശതമാനം വരെ ഈടാക്കുന്ന ധനകാര്യസ്ഥാപനങ്ങളുമുണ്ട്. വായ്പ എത്ര ദിവസത്തേയ്ക്കാണോ എടുക്കുന്നത്  അത്രയും ദിവസത്തേയ്ക്ക് മാത്രം പലിശ ഈടാക്കുന്ന രീതിയും നിലവിലുണ്ട്. മാത്രമല്ല ഓണ്‍ലൈനായി അപേക്ഷ നല്‍കിയാല്‍ മിനിറ്റുകള്‍ക്കകം സ്വര്‍ണപ്പണയ വായ്പ ലഭ്യമാണിപ്പോള്‍. പക്ഷേ  ശരിയായി ഹോം വര്‍ക് ചെയ്താല്‍ ഏറ്റവും കുറഞ്ഞ പലിശയില്‍ വായ്പ ഉറപ്പാക്കാം.

പലിശ പോലെ തന്നെ പ്രധാനമാണ് സ്വര്‍ണപണയവായ്പയുടെ പ്രോസസിങ് ഫീസും. ഒറ്റത്തവണയായി ആണ് ഈടാക്കുന്നതെങ്കിലും വായ്പാ തുകയുടെ 1.5% വരെ ഈ ഇനത്തില്‍ ഈടാക്കുന്ന സ്ഥാപനങ്ങളുണ്ട്. അതായത് ഒരു ലക്ഷം രൂപ വായ്പ എടുത്താല്‍ 1500 രൂപ ഈ  ഇനത്തില്‍തന്നെ നല്‍കേണ്ടി വരും. അതായത് വായ്പ എടുക്കും മുമ്പ്  പലിശ നിരക്കും പ്രോസസിങ് ഫീസും എത്രയെന്നു മനസിലാക്കണം. വിവിധ ബാങ്കുകളുടേയും എന്‍ബി എഫ്സികളുടേയും പലിശയും ഫീസും താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞത് തിരഞ്ഞെടുക്കുകയാണ് വേണ്ടത്.

കാര്‍ഷികേതര ആവശ്യത്തിനായുള്ള സ്വര്‍ണപണയവായ്പയില്‍ പ്രധാന സ്ഥാപനങ്ങള്‍ ഈടാക്കുന്ന നിരക്കുകള്‍ പട്ടികയില്‍ കാണുക. സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലെ ഏറ്റവും പുതിയ വിവരങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പല സ്ഥാപനങ്ങളും പ്രോസസിങ് ഫീസ് വെബ്‌സൈറ്റില്‍ കൃത്യമായി നല്‍കിയിട്ടില്ല.

Table(10-8-22020)

* നിലവില്‍ അതാതു സ്ഥാപനങ്ങളുടെ വെബ്‌സെറ്റില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ചിലപ്പോള്‍ വ്യത്യാസം വരാം.

ചാർജുകൾ പലവിധം

പ്രോസസിങ് ഫീസിനു പുറമെ ചില സ്ഥാപനങ്ങള്‍ ഈടു നല്‍കുന്ന സ്വര്‍ണത്തിന്റെ  ശുദ്ധത പരിശോധിക്കാനുള്ള ചെലവ് വാലുവേഷന്‍ ചാര്‍ജായി ഈടാക്കും.ഇതിനു പുറമെ ഡോക്യുമെന്‍േഷന്‍ ചാര്‍ജ്,മുന്‍കൂറായി തിരിച്ചടച്ചാല്‍ അതിനുള്ള ചാര്‍ജ് എന്നിവയും ഈടാക്കും. മാത്രമല്ല. അതുകൊണ്ട് പലിശ നിരക്കു മാത്രം വിലയിരുത്തി വായ്പ എടുക്കുന്നതും മണ്ടത്തരമാകാം. തിരിച്ചടവ് ഒരു ദിവസം മുടങ്ങിയാല്‍ പോലും പലിശ കുതിച്ചുയരുന്ന നിബന്ധനകള്‍ ചില സ്ഥാപനങ്ങള്‍ക്കുണ്ട്. അതുകൊണ്ട് കാര്യങ്ങള്‍ കൃത്യമായി വായിച്ചു മനസിലാക്കി വേണം വായ്പ എടുക്കാന്‍. ഇല്ലെങ്കില്‍ പിന്നീട് വിഷമിക്കേണ്ടി വരാം. എന്നാൽ വായ്പയുടെ പലിശ നിരക്കോ , പ്രോസസിങ് ഫീസോ പലരും ശ്രദ്ധിക്കാറുപോലുമില്ല. 

വായ്പ ലഭ്യമാക്കാന്‍ മല്‍സരം

അതേസമയം  ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ വായ്പയാണെന്നതിനാല്‍  പൊതുമേഖലാ ബാങ്കുകള്‍ മുതല്‍ സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനങ്ങള്‍ വരെ  സ്വര്‍ണപ്പണയ വായ്പ ലഭ്യമാക്കാന്‍ മല്‍സരിക്കുകയാണ.് ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി പരസ്യങ്ങളുടെ പരമ്പര തന്നെ സ്വര്‍ണപ്പണയരംഗത്തുണ്ട്. പക്ഷേ പലയിടത്തും ഒളിഞ്ഞിരിക്കുന്ന നിബന്ധനകളുണ്ടാകും.അതുകൊണ്ടു തന്നെ അല്‍പം ഗൃഹപാഠം ചെയ്തു വേണം  എവിടെ നിന്നു വായ്പ എടുക്കണം എന്നു തീരുമാനിക്കേണ്ടത്. പലിശയിനത്തില്‍ മാസം നൂറു രൂപ ലാഭിച്ചാല്‍  പോലും നിലവില്‍ അതു പ്രധാനമാണ്.

കെഎസ്എഫ്ഇയില്‍ പ്രവാസികള്‍ക്ക് 3% പലിശ

അതേസമയം മടങ്ങിയെത്തിയ പ്രവാസികള്‍ക്കും വന്നിട്ട് തിരിച്ചു പോകാന്‍ സാധിക്കാത്തവര്‍ക്കുമായി കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇ  മൂന്നു ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നുണ്ട്്

English Summery : Gold Loan and Lowest Interest Rate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA