ബാങ്ക് നിക്ഷേപത്തിൽ നിന്നു കൂടുതൽ നേട്ടമുണ്ടാക്കാൻ ഇങ്ങനെ ചെയ്യാം

HIGHLIGHTS
  • ബാങ്ക് നിക്ഷേപത്തിൽ നിന്നു ലഭിക്കുന്ന പലിശ ഉപയോഗിച്ച് ചിട്ടി തുടങ്ങാം
make-money
SHARE

നിക്ഷേപത്തെ കുറിച്ചോർക്കുമ്പോൾ മനസിലാദ്യം വരുന്നത് ബാങ്ക് നിക്ഷേപമാണ്. പക്ഷെ ഇതിൽ നിന്നു ലഭിക്കുന്ന പലിശ വളരെ കുറഞ്ഞതാണെന്ന വിമർശനമുണ്ട്. എങ്കിലും ഇപ്പോൾ പ്രധാനം പണത്തിന്റെ സുരക്ഷിതത്വമാണ്. അതുകൊണ്ടു തന്നെ കൂടുതൽ സുരക്ഷിതത്വം നൽകുന്ന സ്ഥിര നിക്ഷേപത്തിൽ നിന്നു ലഭിക്കുന്ന പലിശ ഉപയോഗിച്ച്കൂടുതൽ നേട്ടം ലഭിക്കാൻ ചിട്ടിയിൽ ചേരാം.

സ്ഥിര നിക്ഷേപത്തിൽ നിന്ന് കിട്ടുന്ന പലിശ ഉപയോഗിച്ച് ചിട്ടിയിൽ ചേർന്നാൽ ബാങ്കിൽ നിന്നു കിട്ടുന്ന വരുമാനം കൂടുതൽ ആകർഷകമാക്കാം. എക്കാലത്തും ചിട്ടി ആകർഷണീയമായ ഒരു സമ്പാദ്യ മാർഗമാണ്. പലിശ തുകയുടെ വലുപ്പത്തിനനുസരിച്ചു ചിട്ടി ഏതു വേണമെന്ന് നമുക്ക് തീരുമാനിക്കാം. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ പോലെ ലോക്ഇൻ പീരിഡ് ഇല്ലാത്തതിനാൽ ആവശ്യമുള്ള സമയത്തു ചിട്ടി പിടിച്ചു നമ്മുടെ കാര്യങ്ങൾ നിർവഹിക്കാൻ കഴിയും. ആവശ്യമില്ലെങ്കിലും ചിട്ടി മുൻകൂട്ടി പിടിക്കുകയാണെകിൽ ആ പണവും മറ്റൊരു സ്ഥിര നിക്ഷേപമാക്കി മാറ്റനാകും. കൂടുതൽ നേട്ടം അതിൽ നിന്നും ലഭിക്കും. അങ്ങനെ ബുദ്ധിപൂർവം ആസൂത്രണം ചെയ്താൽ ബാങ്ക് നിക്ഷേപം കൂടുതൽ ആകർഷകമാക്കാം.

English Summary : Can Earn more Money from Bank Investment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA