ADVERTISEMENT

കൂടുതല്‍ വരുമാനമുള്ളവരാണോ അതോ താരതമ്യേന വരുമാനം കുറഞ്ഞവരാണോ ആദായ നികുതി റിട്ടേണ്‍ നല്‍കുന്നവരില്‍ കൂടുതല്‍?  ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ട്വീറ്റില്‍ പറയുന്നത് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരില്‍ കൂടുതലും താരതമ്യേന ചെറിയ വരുമാന സ്ലാബിലുള്ളവരാണെന്നാണ്. ആകെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരില്‍ 57 ശതമാനവും 2.5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരാണ്. മൊത്തം റിട്ടേണ്‍ സമര്‍പ്പിക്കുന്നവരില്‍ 18 ശതമാനം പേരുടെ വാര്‍ഷിക വരുമാനം 2.5 ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലാണ്.

കഴിഞ്ഞ ദിവസമാണ് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ വരുമാന കണക്ക് ആദായ നികുതി വകുപ്പ് പുറത്ത് വിട്ടത്. അഞ്ച് ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയ്ക്ക് വരുമാനമുള്ളവര്‍ 17ശതമാനമാണ്. 10-50 ലക്ഷം വരുമാനമുള്ളവരുടെ വിഹിതം ഏഴ് ശതമാനവും 50 ലക്ഷത്തിന് മുകളിലുള്ളവര്‍ ഒരു ശതമാനവുമാണ്.

English Summary : Who all are Filing Income Tax Return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com