ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് കോവിഡ് കാല വായ്പ

HIGHLIGHTS
  • പ്രൊഫഷണല്‍- വ്യക്തിഗത ആവശ്യങ്ങള്‍ക്കും വായ്പ ലഭിക്കും
money
SHARE

കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് ഈടില്ലാതെ കുറഞ്ഞ പലിശനിരക്കില്‍ പ്രത്യേക വായ്പയുമായി ബാങ്കിംഗ് ഇതര ഫിനാന്‍സ് സ്ഥാപനമായ പൂനാവാല ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയില്‍ അംഗങ്ങളായിട്ടുള്ള മൂന്ന് ലക്ഷത്തിലധികം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് ഈ വായ്പ ലഭിക്കും. പ്രൊഫഷണല്‍ ആവശ്യത്തിനും വ്യക്തിഗത ആവശ്യങ്ങള്‍ക്കും വായ്പ ലഭിക്കും. പ്രീപെയ്‌മെന്റ് ചാര്‍ജുകള്‍ ഒന്നും നല്‍കേണ്ടതില്ല. ഓണ്‍ലൈന്‍ ആയി വായ്പയ്ക്ക് അപേക്ഷിക്കാം. വായ്പാ നടപടികള്‍ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലാണ്. മറ്റ് ഫിനാന്‍സ് കമ്പനികളില്‍ നിന്ന് ഉയര്‍ന്ന പലിശയ്ക്ക് എടുത്തിട്ടുള്ള വായ്പകള്‍ ഏറ്റെടുക്കാനുള്ള സൗകര്യവും ലഭിക്കും.

English Summary : Special Loan for Chartered Accountants

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA