ADVERTISEMENT

മാര്‍ബിള്‍, സ്വര്‍ണം, വീട്ടുപകരണങ്ങള്‍ എന്നിവ വാങ്ങാൻ ഒരു ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ടോ? എങ്കിൽ ആദായ നികുതി വകുപ്പ് നിങ്ങളെ നോട്ടമിടും

ഒരു വര്‍ഷം 20,000 രൂപയിലധികം ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്ക്കുന്നവരാണോ നിങ്ങള്‍? വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വര്‍ഷം ഒരു ലക്ഷം രൂപ ഫീസോ ഡൊണേഷനോ നല്‍കുന്നവരാണോ? എങ്കില്‍ അത്തരക്കാര്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാകും. നികുതി വല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആദായ നികുതി വകുപ്പിന്റെ സ്‌കാനറിലേക്ക് ഇങ്ങനെ ഒരു കൂട്ടം സാമ്പത്തിക ഇടപാടുകളെ കൂടി പുതുതായി ഉള്‍പ്പെടുത്തി. നികുതി പിരിവ് സുതാര്യമാക്കുന്നതിനായി കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ പറയുന്ന സംവിധാനത്തില്‍ ഇത്രയും കാലം പരിഗണിക്കപ്പെടാതിരുന്ന ഇത്തരം ഇടപാടുകളും കൂടി രേഖപ്പെടുത്തും.

ഇടപാടിന്റെ വിവരങ്ങള്‍ കിട്ടും

ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വൈദ്യുതി ബില്‍ വരുന്നവര്‍, ഒരു ലക്ഷം രൂപ കുട്ടികളുടെ ഫീസ് നല്‍കുന്നവര്‍, ബിസിനസ് ക്ലാസ് വിമാന യാത്രികര്‍, 20,000 രൂപയില്‍ കൂടുതല്‍ ഹോട്ടല്‍ ബില്‍ നല്‍കിയവര്‍, മാര്‍ബിള്‍, സ്വര്‍ണം, പെയിന്റിങ്, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കായി ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ മുടക്കുന്നവര്‍, കറന്റ് അക്കൗണ്ടില്‍ 50 ലക്ഷം രൂപ നിക്ഷേപമുള്ളവര്‍, വര്‍ഷം 20,000 രൂപ സ്വത്ത് നികുതി അടയ്ക്കുന്നവര്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയമായി 20,000 രൂപ വര്‍ഷം അടയ്ക്കുന്നവര്‍, ധനമന്ത്രാലയത്തിന്റെ പുതിയ ചട്ടമനുസരിച്ച് ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ട വ്യക്തിഗത സാമ്പത്തിക  ഇടപാടുകളാണ്. ആദായ നികുതി വകുപ്പിന്റെ ഫോം 26 എ എസില്‍ ഇങ്ങനെ നടത്തിയ ഇടപാടിന്റെ വിവരങ്ങള്‍ നികുതി ദായകന് ലഭിക്കും. നേരത്ത് വലിയ തുകയുടെ ബാങ്ക് ഇടപാടിന്റെയും ഓഹരി ഇടപാടിന്റെയും വിവരങ്ങളായിരുന്നു ഇങ്ങനെ ലഭ്യമായിരുന്നത്.

ഇതിന് പുറമേ ഇന്‍ഷൂറന്‍സിന്റെ വാര്‍ഷിക പ്രീമിയം 50,000 രൂപ അടയ്ക്കുന്നവരും, ഡീമാറ്റ് അക്കൗണ്ടും ബാങ്ക് ലോക്കറും ഉള്ളവരും പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 30 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക ഇടപാട് നടത്തിയിട്ടുള്ള ബാങ്ക് അക്കൗണ്ട് ഉടമകള്‍ അര കോടിയില്‍ അധികം വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ വ്യക്തികള്‍, വര്‍ഷം 40000 രൂപയില്‍ കൂടുതല്‍ വാടക വാങ്ങുന്നവര്‍ എന്നിവരും  ഭാവിയില്‍ നിരീക്ഷണ പട്ടികയില്‍ ഇടം പിടിക്കും. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍ നിന്ന് ഉയര്‍ന്ന നിരക്കിലുളള ടി ഡി എസ് പിടിക്കുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു.

English Summary : Income Tax Department is Scritinizing People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com