നിക്ഷേപങ്ങളെല്ലാം മങ്ങുന്ന ഇക്കാലത്ത് മികച്ച നേട്ടത്തിന് പിപിഎഫ്

HIGHLIGHTS
  • പലിശ നിരക്ക് കുറയുന്ന ഇക്കാലത്ത് പിപിഎഫ് നിക്ഷേപം 7.10 ശതമാനം പലിശ നല്‍കും
money
SHARE

ബാങ്ക്, പോസ്റ്റ് ഓഫിസ് ശാഖകൾ വഴി പിപിഎഫ് അക്കൗണ്ടുകൾ തുടങ്ങാം. ഒരു വർഷം കുറഞ്ഞത് 500 രൂപയും പരമാവധി ഒന്നരലക്ഷം രൂപയും നിക്ഷേപിക്കാം. 15 വർഷമാണു കാലാവധി. 7.10 ശതമാനമാണ് നിലവിലെ പലിശ. പലിശ സാമ്പത്തിക വർഷാവസാനം മുതലിനോടു ചേരും. ഓരോ സാമ്പത്തികവർഷത്തെയും ഒന്നരലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് 80 സി പ്രകാരമുള്ള നികുതിയിളവ് ഉണ്ട്.

പലിശ നികുതിവിധേയമല്ല

∙ നിക്ഷേപത്തുകയും പലിശയും മെച്യൂരിറ്റി തുകയും നികുതിവിധേയമല്ല. Exempt Exempt Exempt (EEE) നിക്ഷേപം ആണിത്

∙ പിപിഎഫ് തുക ജപ്തി ചെയ്യാൻ കോടതി വിധി മൂലവും കഴിയില്ല. ഏറ്റവും സുരക്ഷിത നിക്ഷേപമാണ്.

∙ മൈനർമാരുടെ േപരിലും സ്വബുദ്ധിയില്ലാത്ത കുടുംബാംഗങ്ങളുടെ േപരിലും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. ഇതിലൂടെ ദീർഘകാല നിക്ഷേപം വഴി അവർക്കു സാമ്പത്തിക സുരക്ഷിതത്വം നൽകാനാകും.

∙ മാതാവ്, പിതാവ്, അടുത്ത ബന്ധുക്കൾ, ഗ്രാന്റ് േപരന്റ്സ് എന്നിവർക്കു മൈനറുടെ േപരിൽ അക്കൗണ്ട് തുറക്കാം. മാതാപിതാക്കൾ മരണപ്പെട്ടാലേ മറ്റുള്ളവർക്ക് അക്കൗണ്ട് ആരംഭിക്കാൻ കഴിയൂ. ഒേര മൈനറിനു രണ്ടു വ്യത്യസ്ത അക്കൗണ്ടുകൾ പാടില്ല (ഉദാ: പോസ്റ്റ് ഓഫിസിലും എസ്ബിഐയിലും).

∙ സ്വന്തം പേരിലും മൈനറുടെ േപരിലുമായി ഒരു സാമ്പത്തികവർഷം മൂന്നുലക്ഷം രൂപ, ഒന്നരലക്ഷം വീതം രണ്ട് അക്കൗണ്ടുകളിലായി, നിക്ഷേപിക്കാമെന്ന ധാരണ െതറ്റാണ്. 1.5 ലക്ഷം രൂപ മാത്രമേ സ്വന്തം േപരിലും മറ്റുള്ളവരുടെ േപരിലുമായി ഒരു വർഷം നിക്ഷേപിക്കാനാകൂ. അധികം വരുന്ന തുക പലിശയില്ലാതെ തിരികെ നൽകും.

∙ പിപിഎഫ് അക്കൗണ്ട് കാലാവധിയെത്തുന്നതിനു മുൻപ് ൈമനർ പ്രായപൂർത്തിയായാൽ അപേക്ഷ നൽകി ഒപ്പ് പരിശോധിച്ചു അക്കൗണ്ട് തുടരാം.

∙ തൊഴിൽരഹിതയായ, വിവാഹിതയായ വനിതകൾക്ക് രക്ഷിതാവായി പിപിഎഫ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. വ്യക്തിയെന്ന നിലയിലും രക്ഷിതാവായും അക്കൗണ്ട് ആരംഭിക്കാം. ജോയിന്റായി പിപിഎഫ് അക്കൗണ്ട് ആരംഭിക്കാൻ കഴിയില്ല.

∙ എൻആർഐയ്ക്ക് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കില്ല. ഇന്ത്യക്കാരനായ ഒരാൾ പിന്നീട് എൻആർഐ ആയാൽ  കാലാവധിയെത്തുന്നതുവരെ നിക്ഷേപം തുടരാം.

∙ നിക്ഷേപം ആരംഭിച്ച് ഏഴാം വർഷം മുതൽ അക്കൗണ്ട് ബാലൻസിന്റെ 50 ശതമാനം വരെ പിൻവലിക്കാം. ഉദാ: 2015–’16 ൽ ആരംഭിച്ച അക്കൗണ്ടിൽനിന്ന് 2021–’22 വർഷം മുതൽ പിൻവലിക്കാം.

∙ മൂന്നാമത്തെ വർഷം മുതൽ ആറാമത്തെ വർഷം വരെയുള്ള സമയത്ത് വായ്പ എടുക്കാം. 

∙ രണ്ടുവർഷം മുൻപുള്ള ബാലൻസിന്റെ 25 ശതമാനമാണു വായ്പ എടുക്കാവുന്നത്. നിക്ഷേപ പലിശയെക്കാൾ ഒരു ശതമാനം അധികമാണു വായ്പാ പലിശ.

∙ 15 വർഷത്തിനുശേഷം േവണമെങ്കിൽ അഞ്ചു വർഷം കൂടി നിക്ഷേപം നിലനിർത്താം. കോൺട്രിബ്യൂഷൻ േവണമെന്നില്ല. ബാക്കി നിൽപ് തുകയ്ക്കു പലിശ ലഭിക്കും.

∙ സ്ഥലമാറ്റം, വീടുമാറ്റം പോലുള്ള സാഹചര്യങ്ങളിൽ അക്കൗണ്ട് ഇഷ്ടമുള്ള ബാങ്ക്/ പോസ്റ്റ് ഓഫിസിലേക്ക് അപേക്ഷ നൽകി ട്രാൻസ്ഫർ ചെയ്യാം.

∙ ഒരു സാമ്പത്തികവർഷം 50 രൂപയുടെ ഗുണിതങ്ങളായി എത്ര തവണ വേണമെങ്കിലും പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

∙ അഞ്ചു വർഷം കഴിഞ്ഞാൽ ആവശ്യമെങ്കിൽ അക്കൗണ്ട് അവസാനിപ്പിക്കാം. അക്കൗണ്ട് ഉടമയ്ക്കോ ആശ്രിതർക്കോ മാരകരോഗം ബാധിച്ചാലോ ഉന്നതവിദ്യാഭ്യാസ ആവശ്യം, റസിഡൻസി സ്റ്റാറ്റസ് മാറൽ തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇതിനു കഴിയുക. ഒരു ശതമാനം പലിശ കുറവായിരിക്കും ലഭിക്കുക.

∙ എല്ലാ സാമ്പത്തിക‌വർഷവും കുറഞ്ഞത് 50 രൂപ നിക്ഷേപിച്ചില്ലെങ്കിൽ അക്കൗണ്ട് നിർജീവമാകും. നിർജീവമാകുന്ന ഒരു വർഷത്തിന് 50 രൂപയെന്ന നിരക്കിൽ െപനാൽറ്റിയും അടച്ച് മിനിമം നിക്ഷേപവും നടത്തിയാൽ അക്കൗണ്ട് ആക്ടീവാകും 

പിപിഎഫ് പ്രത്യേകതകൾ

പിപിഎഫ് നിക്ഷേപത്തിന് ലിക്വിഡിറ്റി കുറവാണ്. ഹ്രസ്വകാല ആവശ്യങ്ങൾക്കു ഗുണകരമല്ല. ഇന്നു നിലവിലുള്ള ഏറ്റവും സുരക്ഷിതമായ നിക്ഷേപമാർഗം. ആദായനികുതിയിളവ് (പലിശയ്ക്കും മെച്യൂരിറ്റി തുകയ്ക്കും ഉൾപ്പെടെ), കുറഞ്ഞ നിക്ഷേപത്തുക, വായ്പാ സൗകര്യം, ഭാഗികമായി പണം പിൻവലിക്കുന്നതിനുള്ള സൗകര്യം, കോമ്പൗണ്ട് പലിശ, ദീർഘദൂര നിക്ഷേപ കാലയളവ് എന്നിവയൊക്കെ പിപിഎഫിനെ ശ്രദ്ധേയമാക്കുന്നു

English Summary : Specialities of Public Provident Fund

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA