ADVERTISEMENT

സ്വര്‍ണ പണയ വായ്പാ ബിസിനസില്‍ ഇപ്പോള്‍ ബാങ്കുകള്‍ കൂടുതല്‍ ഉത്സാഹം കാണിക്കുന്നുണ്ട്. കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാനുള്ള ശേഷിയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ബാങ്കുകള്‍ക്ക് സ്വര്‍ണ വിലയുടെ 90 ശതമാനം വരെ വായ്പയായി നല്‍കാനുള്ള ആർബിഐയുടെ അനുമതിയുടേയും പിന്‍ബലത്തിലാണിത്. 

ഡിജിറ്റൽ മയം

കടമെടുക്കലിനു ഒരു അവസാന പോംവഴി എന്ന നിലയിലായിരുന്നു അടുത്തകാലം വരെ സ്വർണ പണയ വായ്പകളെ കണ്ടിരുന്നത്, എന്നാലിന്ന് ഡിജിറ്റലായും ലഭ്യമായി തുടങ്ങിയതോടെ സ്വര്‍ണ വായ്പകള്‍ ജനപ്രിയമായ ഒരു സ്മാർട്ട് വായ്പാ മാര്‍ഗമായി മാറിയിട്ടുണ്ട് അതുകൊണ്ടു തന്നെ നൂതനമായ സേവനങ്ങളൊരുക്കി കൂടുതൽ വായ്പക്കാരെ ആകർഷിക്കുകയാണ് ഈ രംഗത്തുള്ളവർ. 

ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താം

മറ്റൊരു കാര്യം വായ്പ എടുത്തിട്ടുള്ളവരുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് അനുയോജ്യ മാർഗമായും ഇത് ഉപയോഗപ്പെടുത്താനാകും.  സിബില്‍ റിപ്പോര്‍ട്ടില്‍ സ്വര്‍ണ വായ്പകളും പ്രതിഫലിക്കുന്നുണ്ട് എന്നാൽ അത്തരം വായ്പളിൽ സ്വർണം തന്നെ ഈടായി നൽകിയിട്ടുള്ളതിനാൽ കൃത്യമായി തിരിച്ചടച്ചാൽ ക്രെഡിറ്റ് സ്കോറിനെ മെച്ചപ്പെടുത്താനാകും. സ്വര്‍ണ വായ്പകളിലെ തിരിച്ചടവ് വീഴ്ചകള്‍ മറ്റു വായ്പകളുടെ തിരിച്ചവ് ഉൾപ്പടെയുള്ള നടപടിക്രമങ്ങളില്‍ ഗൗരവമായി പരിഗണിക്കാറില്ല.

ബാങ്കുകൾ അനുയോജ്യമായ കാലാവധിയിലും നിരക്കിലുമുള്ള സ്വർണ വായ്പ ഉൽപ്പന്നങ്ങളൊരുക്കാൻ പരസ്പരം മൽസരിക്കുന്നതിന്റെ കാരണം ഇപ്പോൾ സ്വർണ വായ്പയ്ക്ക് കൈവന്നിട്ടുള്ള ഈ താൽപ്പര്യം തന്നെയാണ്. ബുള്ളറ്റ് പേമെന്റ്, മാസ തവണകള്‍, ഒഡി തുടങ്ങി വിവിധ സ്‌കീമുകള്‍ സ്വർണ വായ്പയ്ക്കായി ഫെഡറൽ ബാങ്ക് അവതരിപ്പിക്കുന്നുണ്ടെന്ന് ഫെഡറൽ ബാങ്കിന്റെ വൈസ് പ്രസിഡന്റും അഗ്രി–റൂറൽ വിഭാഗം കൺട്രി മേധാവിയുമായ കെ മോഹൻ പറഞ്ഞു.ഇതനുസരിച്ച് വായ്പാ തുക ഏതു സമയത്തും എടിഎമ്മുകള്‍ വഴിയോ, ഓണ്‍ലൈന്‍ മുഖേനയോ പിന്‍വലിക്കാം, പണയ സ്വര്‍ണത്തിന് ഇന്‍ഷൂറന്‍സ് പരിരക്ഷ, പിന്‍വലിച്ച പണത്തിനു മാത്രം പലിശ തുടങ്ങിയ ആനുകൂല്യങ്ങള്‍ പദ്ധതി നൽ‌കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.

ടോപ് അപ് ലോണുകള്‍

സ്വര്‍ണ വിലയിലുണ്ടാകുന്ന വര്‍ധനയ്ക്ക് ആനുപാതികമായി നിലവിലെ  ഉപഭോക്താക്കളുടെ വായ്പാ യോഗ്യതയും ഉയരും. ഈ ആനുകൂല്യം ലഭിക്കാനായി ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ ടോപ് അപ് ലോണുകള്‍ എടുക്കാം. ഉപഭോക്താവിന്റെ റജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് ബാങ്ക് അയക്കുന്ന ഒരു എസ് എം എസിന് മറുപടി അയക്കുന്നതോടെ മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരമുള്ള അധിക വായ്പാ തുക നേരിട്ട് ഉപഭോക്താവിന്റെ എസ്ബി അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

കോവിഡ് പ്രതിസന്ധികാലത്ത് ആവശ്യക്കാർക്ക് വളരെ പെട്ടെന്നു പണം ഉറപ്പാക്കുന്ന സവിശേഷ സ്വർണപ്പണയ വായ്പകൾ ഐഡിബിഐ ബാങ്കുമൊരുക്കുന്നുണ്ട് എക്സ്പ്രസ് ഗോൾഡ് ലോൺ പദ്ധതിയിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 10 മിനിറ്റിനുള്ളില്‍ സ്വർണം പണയം വച്ച് തുക ഉറപ്പാക്കാം. തികച്ചും ലളിതമായ നടപടിക്രമങ്ങള്‍, ആകർഷകമായ പലിശനിരക്ക്, ഗ്രാമിന് പരമാവധി വായ്പ എന്നിവയാണ് സവിശേഷതകൾ.ബാങ്ക് നല്‍കുന്ന ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ബിസിനസുകാര്‍ക്കും വ്യാപാരികള്‍ക്കും സൗകര്യപ്രദമാണ്. ഇതില്‍ ഉപയോഗിക്കുന്ന വായ്പത്തുകയ്ക്കു മാത്രം പലിശ നല്‍കിയാല്‍ മതി. ഗോള്‍ഡ് ഓവര്‍ ഡ്രാഫ്റ്റ് നിങ്ങളുടെ ഡെബിറ്റ് കാര്‍ഡുമായി ലിങ്ക് ചെയ്യാനും ആവശ്യം വരുമ്പോള്‍ പണം പിന്‍വലിക്കാനും കഴിയും. 

English Summary: Know these new Trends in Gold Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com