ADVERTISEMENT

അക്കൗണ്ടിലെത്തുന്ന പണത്തിന് ന്യായം വേണം. അനിയന്ത്രിതമായി, ന്യായീകരിക്കപ്പെടാനാവാത്ത കാരണത്താല്‍ ഒരാളുടെ അക്കൗണ്ടിലേക്ക് പണമെത്തുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. വലിയ പിഴയൊടുക്കേണ്ടി വരും. ഐ ടി വകുപ്പിന്റെ 69 എ ഉപവകുപ്പനുസരിച്ച് രേഖകളിലില്ലാതെ മുന്‍ വര്‍ഷം നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ള പണത്തിന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെടുന്ന കൃത്യമായ വിശദീകരണം നല്‍കാനാവുന്നില്ലെങ്കില്‍ ഇത് വരുമാനമായി കണക്കാക്കി വലിയ പിഴ ഈടാക്കും.

മുന്‍വര്‍ഷം ഉടമസ്ഥതയിലേക്കെത്തിയ പണം, സ്വര്‍ണം അടക്കമുള്ള എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടെയും ഉറവിടവും സ്വഭാവവും ഒരാള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. ഇനി വെളിപ്പെടുത്തിയാല്‍ മാത്രം പോര ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായ രീതിയില്‍ വിശദീകരണം നല്‍കേണ്ടതുണ്ട്. ഇത്തരം വിശദീകരിക്കാനാവാത്ത മുതലിന് 83.25 ശതമാനമാണ് നികുതി നല്‍കേണ്ടത്. അതുകൊണ്ട് ഇത്തരം ഇടപാടുകള്‍ക്ക് ജാഗ്രത വേണം.

English Summary : You will Explain to Income TAx Department if You have Huge Amount in Account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com