നിങ്ങളുടെ നിക്ഷേപത്തിൽ നിന്നു എന്ന് നേട്ടം കിട്ടും?

HIGHLIGHTS
  • ക്ഷമയോടെ കാത്തിരിക്കാനാകുന്ന നിക്ഷേപകർക്കാണ് അവസാന നേട്ടം
finanncial-planning
SHARE

കോവിഡുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ചെറുകിട നിക്ഷേപകരെ എങ്ങനെയാണു ബാധിക്കുക? ഇത്തരം സാഹചര്യത്തില്‍ അവരെന്താണു ചെയ്യേണ്ട്ത്? ഈ അടുത്തായി കൂടുതൽ ഉയരുന്ന ഒരു ചോദ്യമാണിത്. പലിശ നിരക്കുകള്‍ താഴ്ന്ന നിലയില്‍ തുടരുമ്പോള്‍ നിക്ഷേപകര്‍ തങ്ങളുടെ കാലാവധിയും നഷ്ടസാധ്യതയ്ക്കുള്ള സാഹചര്യങ്ങളും കണക്കിലെടുത്ത് ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതു തുടരുകയാണ് വേണ്ടത്. ഇതു ദീര്‍ഘകാല കാഴ്ചപ്പാടോടു കൂടിയാകുകയും വേണം.

ക്ഷമ വേണം

നിക്ഷേപം കാലാവധി പൂർത്തിയാക്കും വരെ ക്ഷമയോടെ കാത്തിരിക്കാനാവുന്ന നിക്ഷേപകര്‍ക്ക് മികച്ച നേട്ടമുണ്ടാക്കാനാകും. ദീര്‍ഘകാല നിക്ഷേപങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും. ബാങ്കിങ്, പൊതുമേഖല പോലുള്ള ഇടക്കാല പദ്ധതികളും ഡൈനാമിക് ബോണ്ട് പദ്ധതികളും ഹൃസ്വകാല പദ്ധതികളുമെല്ലാം ഇതിനിടെ പരിഗണിക്കാം. അടിസ്ഥാന ഘടകങ്ങളില്‍ ഉറച്ചു നില്‍ക്കുക എന്നതും ഉയര്‍ന്ന വായ്പാ നിലവാരം ഉണ്ട് എന്നതുമാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. 

ആശങ്ക

അടുത്ത കാലത്ത് ഉയര്‍ന്ന നഷ്ട സാധ്യതയുള്ള പദ്ധതികളിലെ മോശമായ അനുഭവത്തെ തുടര്‍ന്ന് ഒരു വിഭാഗം നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടായിരുന്നു. എങ്കില്‍ തന്നെയും നിക്ഷേപകര്‍ക്ക് ഡെറ്റ് ഫണ്ടുകളുമായി ബന്ധപ്പെട്ട്  ആത്മവിശ്വാസം തന്നെയായിരുന്നു. ആംഫിയുടെ 2020 ജൂലൈയിലെ കണക്കുകള്‍ പ്രകാരം ഡെറ്റ് പദ്ധതികളില്‍ 91,392 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത്. മിക്കവാറും ഡെറ്റ് പദ്ധതികളില്‍ എക്കാലത്തേയും ഉയര്‍ന്നതിനോടടുത്തുള്ള ആസ്തികളായിരുന്നു ഉണ്ടായിരുന്നതും. നിക്ഷേപകര്‍ കരുതലോടെ നീങ്ങുന്നതും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതുമാണ് ഇതിലൂടെ കാണാനായത്. 

ആസ്തികള്‍ വകയിരുത്തുന്നതിന് മുമ്പത്തേക്കാളും പ്രാധാന്യം വര്‍ധിക്കുന്നൂ എന്നതാണ് ഇപ്പോഴത്തെ ചാഞ്ചാട്ടങ്ങളിലൂടെ വ്യക്തമാകുന്നത്. ഡെറ്റ് പദ്ധതികള്‍ക്കിടയില്‍ തന്നെ വിവിധ നിക്ഷേപ ആവശ്യങ്ങള്‍ക്കനുസൃതമായും വിവിധ നിക്ഷേപ കാലഘട്ടങ്ങള്‍ക്കുതകും വിധവും തെരഞ്ഞെടുക്കാനാവുന്ന  വിഭാഗങ്ങളുണ്ട്. ഇവയുടെ കാര്യത്തിലും കൃത്യമായ തീരുമാനമെടുക്കാനാവുന്നില്ലെങ്കില്‍ എസ്‌ഐപി മികച്ചൊരു മാര്‍ഗമായിരിക്കും. അതിലൂടെ വിവിധ ഘട്ടങ്ങളിലെ നിക്ഷേപത്തിന്റെ നേട്ടം സ്വന്തമാക്കാനുമാവും.

ലേഖകൻ മിറെ അസറ്റ് മാനേജേഴ്‌സ് ഇന്ത്യയുടെ ഫിക്‌സഡ് ഇന്‍കം വിഭാഗം ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറാണ്

English Summery : What Should be Your Investment Strategy in this Crisis Period

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA