ADVERTISEMENT

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍  94.41 ലക്ഷം അപേക്ഷകളിലായി 35,445 കോടി രൂപ അംഗങ്ങള്‍ക്ക് നല്‍കിയതായി എപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 32 ശതമാനം കൂടുതല്‍ അപേക്ഷകളാണ് ഇ ഫി എഫ് ഒ ഈ വര്‍ഷം തീര്‍പ്പാക്കിയത്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണും പിന്നീടുണ്ടായ രോഗവ്യാപനവും മൂലം പണദൗര്‍ലഭ്യമനുഭവപ്പെട്ട നിശ്ചിത വരുമാനക്കാരുടെ പി എഫ് അഡ്വാന്‍സും വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ക്ലെയിമുകളുമാണ് ഇത്.

കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായവര്‍ക്കും വരുമാനം കുറഞ്ഞവര്‍ക്കും പി എഫ് ഫണ്ടില്‍ നിന്ന് അഡ്വാന്‍സ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. കോവിഡ് അഡ്വാന്‍സിന്റെ അപേക്ഷകര്‍ 75 ശതമാനവും 15,000 രൂപയില്‍ താഴെ മാത്രം വേതനം കൈപ്പറ്റുന്നവരാണ്.

English Summary : EPFO Settling Claims Speedly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com