ADVERTISEMENT

2019 -20 സാമ്പത്തിക വര്‍ഷത്തെ ഐ ടി ആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള ദീര്‍ഘിപ്പിച്ച സമയപരിധി നവംമ്പറില്‍ അവസാനിക്കുകയാണ്. ഇതിന് തയ്യാറെടുക്കുന്നതിന് മുമ്പ് ചില രേഖകള്‍ ഉറപ്പ് വരുത്തിയാല്‍ ഫയലിംഗ് തലവേദന ഇല്ലാതാക്കാം. മുമ്പത്തേ പോലെയല്ല വാഹന-ഭവന വായ്പകള്‍ക്കു പോലും ഐ ടി ആര്‍ ഫയലിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഈ സാധ്യത വൈകിയെങ്കിലും ഉപയോഗിക്കുന്നതാണ് നല്ലത്.

ഫോം 16

ശമ്പളവരുമാനക്കാരായവര്‍ക്ക് സ്ഥാപനം നല്‍കുന്ന രേഖയാണിത്. ശമ്പളത്തില്‍ നിന്ന് ആദായ നികുതി പിടിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും തൊഴിലുടമ ഇത് നല്‍കിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഉറവിടത്തില്‍ നിന്ന് നികുതി പിടിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണിത്. ഇതില്‍ ശമ്പളത്തിന്റെ വിശദാംശങ്ങളും നികുതി പിടിച്ചതിന്റെ വിശദവിവരങ്ങളും ഉണ്ടാകും. ഒപ്പം ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് പാന്‍ നമ്പര്‍ ഉപയോഗിച്ച് 'ഫോം 26 എ എസ്' ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

നിക്ഷേപങ്ങള്‍

മുന്‍ സാമ്പത്തിക വര്‍ഷത്തിലെ നികുതി സമ്പാദ്യ നിക്ഷേപങ്ങളുടെ രേഖകള്‍ നിശ്ചിത സമയത്ത് തൊഴിലുടമയ്ക്ക് സമര്‍പ്പിക്കാത്തവര്‍ക്ക് നേരിട്ട് ആദായ നികുതി വകുപ്പിന് നല്‍കി നികുതി ഒഴിവ് നേടാം. എല്‍ ഐ സി പ്രീമിയം , മെഡിക്കല്‍ ഇന്‍ഷൂറന്‍സ,് പിപിഎഫ് പാസ്ബുക്ക്, അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡിപ്പോസിറ്റ്, ഭവനവായ്പ തിരിച്ചടവ്, ഡൊണേഷന്‍,ട്യൂഷന്‍ ഫീ എന്നിവയുടെ രസീതുകള്‍ ഇങ്ങനെ ഉപയോഗിക്കാം.

പലിശ വരുമാനം

ശമ്പള വരുമാനത്തിന് പുറമെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനങ്ങള്‍ക്ക് അതാത് സ്ഥാപനങ്ങള്‍ ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറുണ്ട്. ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയില്‍ 10,000 രൂപ വരെ കിഴിവിന് അര്‍ഹതയുണ്ടാകും. 25000 രൂപ വരെ കുടുംബാംഗങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം നികുതി വിധേയമല്ല. മുതിര്‍ന്ന പൗരന്‍മാരാണെങ്കില്‍ ഈ പരിധി 50,000 രൂപയാണ്. ഈ സര്‍ട്ടിഫിക്കറ്റുകളും കരുതി വയ്ക്കണം.

English Summary : Keep these Certificates with You for Easy Filing of ITR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com