ADVERTISEMENT

കോവിഡ് പശ്ചാത്തലത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൂടുതല്‍ പരിഗണനയായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതില്‍ ഒരു മാസത്തേയ്ക്കു കൂടി സമയം നീട്ടി നല്‍കി. പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വര്‍ഷാവര്‍ഷം ബാങ്കുകളില്‍ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇത് ഇത്രയും കാലം നവംബർ മാസത്തിലായിരുന്നു ചെയ്യേണ്ടിയിരുന്നത്.

കോവിഡ് കാലത്ത് ഇതിനായുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് നവംബർ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഏത് ദിവസവും കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. എന്നാല്‍ 80 വയസിന് മുകളിലാണ് പ്രായമെങ്കില്‍ ഒക്ടോബര്‍ മുതല്‍ തന്നെ ഇതിനുള്ള സൗകര്യമുണ്ടാകും. ഇവർക്കും ഡിസംബര്‍ 31 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.

കൂടാതെ നേരിട്ട് ഹാജരായി ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പകരം വീഡിയോ അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനം സ്വീകരിക്കണമെന്ന് ബാങ്കുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.  ആര്‍ ബി ഐ മാനദണ്ഡം പാലിച്ച് വീഡിയോ തെളിവായി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രായമായവര്‍ക്ക് ബാങ്കില്‍ കയറിയിറങ്ങുന്നതു മൂലമുള്ള രോഗബാധ ഭീഷണി ഇതിലൂടെ ഒഴിവാക്കാനാകും.

English Summary : Life Certificate can be Submit till December 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com