ADVERTISEMENT

രണ്ടു ദിവസം വിലയിൽ മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കൂടി 37,920 രൂപയായി.15 രൂപ വർധിച്ച്  4740 രൂപയാണ് ഗ്രാമിന്റെ വില. വെള്ളി, ശനി ദിവസങ്ങളിൽ പവന് പവന് രൂപ 37,800 രൂപയെന്ന നിലയിൽ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് തിങ്കളാഴ്ച വിലയുയർന്നത്. സ്വർണം ആഗോള വിപണിയിൽ ഈ ആഴ്ച ഉയരുമെന്നാണ് ലഭിക്കുന്ന സൂചന. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയരുന്ന പ്രവണതയ്ക്ക് ആഗസ്റ്റിലാണ് മാറ്റം വന്നത്.ആഗസ്റ്റ് ഒമ്പതിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 52520 രൂപയിലെത്തിയ ശേഷം വില ഇടിയുകയായിരുന്നു. പന്നീട് വിപണിയിൽ തുടർച്ചയായ ചാഞ്ചാട്ടമാണ്. എങ്കിലും കോവിഡ് വാക്സീൻ കണ്ടെത്തൽ വൈകുന്നതും  ഇന്ത്യ –ചൈന പ്രതിസന്ധിക്ക് അയവ് വരാത്തതുമാണ് സ്വർണ വിലയെ ഇപ്പോൾ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങള്‍.

 English Summary : Gold Price Increased Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com