സമ്മാനമായി നൽകുന്ന സ്ഥിരനിക്ഷേപത്തിനു നികുതിബാധ്യതയുണ്ടോ?

HIGHLIGHTS
  • മാതാപിതാക്കളിൽ കൂടുതൽ വരുമാനമുള്ളയാളുടെ വരുമാനത്തിന്റെ കൂടെയാണ് മൈനറുടെ വരുമാനം ചേർക്കേണ്ടത്
money-in-hand-1
SHARE

എന്റെ പേരക്കുട്ടിയുടെ പേരിൽ (ഒരു വയസ്സ്) ഒരു കോ ഓപ്പറേറ്റീവ് ബാങ്കിൽ രണ്ടു ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയിട്ട് അതു സമ്മാനമായി നൽകി. നിക്ഷേപ സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പേരും അഡ്രസും മാത്രമേ നൽകിയിട്ടുള്ളൂ. നോമിനി ആയി എന്റെ മകളുടെ പേരും നൽകിയിരിക്കുന്നു. ഏഴു വർഷം കഴിഞ്ഞു കിട്ടുന്ന നാലു ലക്ഷം രൂപയുടെ നികുതി ബാധ്യത എപ്രകാരമായിരിക്കും? കുട്ടിയുടെ മാതാപിതാക്കൾ ജോലി ഉള്ളവരും ആദായനികുതി കൊടുക്കുന്നവരും ആണ്. എനിക്കിത് രണ്ടും ഇല്ല.

വിജയൻ പൊന്നു പുത്തൻചന്ത

പേരക്കുട്ടിയുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തിയ തുകയുടെ പലിശ വരുമാനത്തിന്മേൽ നികുതി ബാധ്യത വരും. പേരക്കുട്ടി മൈനർ ആയതിനാൽ വകുപ്പ് 64 (1A) പ്രകാരമുള്ള ക്ലബ്ബിങ് വ്യവസ്‌ഥകൾ ഈ പലിശ വരുമാനത്തിന് ബാധകമാണ്.അതായത്, വകുപ്പ് 64 (1A) പ്രകാരം മൈനർമാരായ മക്കളുടെ വരുമാനം അവരുടെ പിതാവിന്റെയോ മാതാവിന്റെയോ വരുമാനമായി കണക്കാക്കി അവരുടെ മറ്റു നികുതി ബാധകമായ വരുമാനങ്ങളുടെ കൂടെ ചേർത്ത് നികുതി ചുമത്തണം എന്നുണ്ട്.

മാതാപിതാക്കളിൽ ആർക്കാണോ കൂടുതൽ വരുമാനം, അവരുടെ വരുമാനത്തിന്റെ കൂടെയാണ് മൈനറുടെ വരുമാനം ചേർക്കേണ്ടത്. മേൽപറഞ്ഞ പ്രകാരം താങ്കളുടെ മകളുടെയോ അവരുടെ ഭർത്താവിന്റെയോ വരുമാനത്തിന്റെ കൂടെ ചേർത്ത് അവർക്ക് അതുൾപ്പെടെ
യുള്ള അവരുടെ മൊത്ത വരുമാനത്തിന്മേൽ സ്ലാബ് റേറ്റ് പ്രകാരമുള്ള നികുതിബാധ്യത വരും

English Summary : Details of the Tax Liability for fixed Deposits Giving as Gifts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA