ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴോട്ട്. പവന് 560 രൂപ കുറഞ്ഞ് 37,600 രൂപയാണ് ചൊവാഴ്ചത്തെ വില. ഗ്രാമിന് ഒറ്റയടിക്ക് 70 രൂപ താഴ്ന്ന് 4,700 രൂപയായിട്ടുണ്ട്. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വർണ വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസം ആഗോള സ്വർണ വിപണിയിൽ സ്പോട്ട് വില 1882 ഡോളർ ആയി താഴ്ന്നിരുന്നു.ഇന്നലെ സ്വർണത്തിലും വൻ വില്പനസമ്മർദ്ദമാണ് അനുഭവപ്പെട്ടത്. ഇന്നലെ മാത്രം 50 ഡോളർ വീഴ്ച രേഖപ്പെടുത്തി. ആഗോള വിപണിയിൽ അനിശ്ചിതത്വം പെരുകുന്നത് സ്വർണ വില വർധനയ്ക്കിടയാക്കിയേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

English Summary : Gold Price is Going Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com