ADVERTISEMENT

സ്വർണ വില സംസ്ഥാനത്ത് മൂന്നാം ദിവസവും ഇടിഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4590 രൂപയാണ്.ആഗോള സ്വർണ വിപണിയുടെ ചുവട് പിടിച്ച് വിലയിടിയുന്ന പ്രവണത തുടരുകയാണ്. കേരളത്തിൽ ഈ ആഴ്ചയിൽ മാത്രം പവന് 1440 രൂപയാണ് കുറഞ്ഞത്. ഡോളർ കരുത്താർജിക്കുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നതെന്ന് വിദഗ്ധർ പറയുന്നു. സ്വർണം ആറാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി വില ഉയരുന്ന പ്രവണതയ്ക്ക് ആഗസ്റ്റിലാണ് മാറ്റം വന്നത്.ആഗസ്റ്റ് 7,8,9 തിയതികളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയ ശേഷം വില ഇടിയുകയായിരുന്നു. രാജ്യാന്തരവിപണിയിൽ ഇന്നലെ 2.04 കുറഞ്ഞ് സ്വർണം ഔൺസിന് 1860 ഡോളർ നിരക്കിലെത്തി. സ്വർണത്തിന്റെ റീറ്റെയ്ൽ ഉപഭോഗം പഴയ നിലയിലെത്താൻ സമയമെടുക്കുന്നതും വിലക്കുറവിന് കാരണമാണ്

English Summary : Gold Price is Going Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com