സ്വർണ വിലയിൽ മാറ്റമില്ല, പവന് 36,800 രൂപ
Mail This Article
×
സംസ്ഥാനത്ത് സ്വർണവിലയിൽ തിങ്കളാഴ്ച മാറ്റമില്ല. പവന് 120 രൂപ കുറഞ്ഞ് 36,800 രൂപ എന്ന ശനിയാഴ്ചത്തെ വില തന്നെയാണ് ഇന്നും. ഗ്രാമിന് 4,600 രൂപയാണ്. സ്വർണത്തിന് കഴിഞ്ഞ ഒരാഴ്ചയായി തുടർന്ന വില ഇടിവിന് തടയിട്ടു കൊണ്ട് വെള്ളിയാഴ്ച മാത്രമാണ് വില ഉയർന്നത്. പവന് 36,920 രൂപ ആയിരുന്നു വെള്ളിയാഴ്ച.
English Summary : Gold Price Steady Today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.