ADVERTISEMENT

സാധാരണക്കാർക്ക് തീരെയും മനസിലാക്കാനാകാത്ത പ്രതിഭാസമാണ് ഇപ്പോൾ റിലയൻസിൽ സംഭവിക്കുന്നത്. വലിയ പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുമ്പോൾ റിലയൻസ് ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവയിലേക്ക് ദിവസംപ്രതി എന്നോണം കൂടുതൽ നിക്ഷേപങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. കോവിഡാനന്തര കാലത്ത് റീട്ടെയ്ൽ രംഗത്തും ഡിജിറ്റൽ രംഗത്തും ഇന്ത്യയിൽ വരാനിരിക്കുന്ന വലിയ സാധ്യതകൾ കണ്ടുകൊണ്ടാണ് വിദേശ നിക്ഷേപകർ കൂടുതലായി നിക്ഷേപിക്കാൻ വരുന്നത്. ഇപ്പോഴിതാ സിംഗപ്പൂർ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ജി.ഐ.സിയും ആഗോള നിക്ഷേപ സ്ഥാപനമായ ടി.പി.ജിയും റിലയൻസിന്റെ റീട്ടെലിൽ നിക്ഷേപം  നടത്തുന്നു എന്നുള്ളതാണ് പുതിയ ഏറ്റവും പുതിയ വാർത്ത.

∙ജി.ഐ.സി 5,512.5 കോടി രൂപയും ടി.പി.ജി  1,837.5 കോടി രൂപയുമാണ് നിക്ഷേപിക്കുക.

∙റിലയൻസ് ജിയോയിൽ ടി.പി.ജി 4,546.8 കോടി രൂപ നേരത്തെ നിക്ഷേപിച്ചിരുന്നു.

∙ആഴ്ചകൾക്കുള്ളിൽ ഏഴാമത്തെ നിക്ഷേപമാണ് റിലയൻസ് റീട്ടെയിലിലേക്ക് എത്തുന്നത്.

∙ഇപ്പോൾ 32,197.5കോടി രൂപയുടെ നിക്ഷേപമാണ് റിലയൻസ് റീട്ടെയിലിലെത്തിയത്.

∙അബുദാബി സ്റ്റേറ്റ് ഫണ്ടായ 'മുബാദല ഇൻവെസറ്റുമെന്റ്' കമ്പനി 5,247.5 കോടി രൂപ നിക്ഷേപിക്കാൻ ധാരണയായതായി കഴിഞ്ഞദിവസം വാർത്തകൾ ഉണ്ടായിരുന്നു.

∙നേരത്തെ യു എസിലെ സ്വകാര്യ ഇക്വിറ്റി കമ്പനിയായ 'സിൽവർ ലേക്' റിലയൻസ് റീട്ടെയിലിലെ 2.13 ശതമാനം ഓഹരികൾക്കായി 9,375 കോടി രൂപയ്ക്ക് നിക്ഷേപം നടത്തിയിരുന്നു .

∙'ജനറൽ അറ്റ്ലാന്റിക് '3,675 കോടി രൂപയ്ക്ക് 0.84 ശതമാനം ഓഹരികളും 1.28 ശതമാനം ഓഹരിക്ക്  'കെ. കെ. ആർ.' 5,550 കോടി രൂപയും നിക്ഷേപിച്ചിരുന്നു.

അബുദാബി ആസ്ഥാനമായുള്ള സോവറിൻ വെൽത്ത് ഫണ്ട്  'മുബദല ഇൻവെസ്റ്റ്‌മെന്റ്  '1.4 ശതമാനം ഓഹരിക്ക് 6,247.5 കോടി രൂപയും നിക്ഷേപിച്ചിരുന്നു. പുതിയ നിക്ഷേപങ്ങൾ ഇനിയും എത്തിയേക്കാം

English Summary : More Global Investors are coming to Invest in Reliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com