ഓണ്‍ലൈന്‍ ട്രേഡിങ്: തെറ്റിദ്ധാരണകള്‍ ഒഴിവാക്കാം, നേട്ടമുണ്ടാക്കാം

HIGHLIGHTS
  • എളുപ്പത്തില്‍ നിക്ഷേപിക്കുകയും ലാഭം പിന്‍വലിക്കുകയും ചെയ്യാം എന്നതാണ് ഓണ്‍ലൈന്‍ ഇടപാടുകളുടെ നേട്ടങ്ങളിലൊന്ന്
binomo-fea1
SHARE

ഉല്‍സവകാലത്ത് എങ്ങനെ അധിക വരുമാനം നേടാം എന്നു പലരും ആലോചിക്കുന്നുണ്ട്.  ഇതിനിടയില്‍ ഓണ്‍ലൈന്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നത് നമുക്കു മുന്നിലുള്ള ഒരു വലിയ സാധ്യതയാണ്. എന്നാല്‍ പ്രാധാന്യമേറിയതും അതേ സമയം നിക്ഷേപമെന്ന നിലയില്‍ കുറച്ചു മാത്രം പ്രയോജനപ്പെടുത്തിയിട്ടുളളതുമായ ഇതേക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ മാറ്റേണ്ടതുണ്ട്.

ഓണ്‍ലൈന്‍ ട്രേഡിങിന് അപകടകരമായ ഒരു സാഹചര്യമാണോ?

പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. വിപണിയില്‍ നിക്ഷേപിക്കുമ്പോഴുള്ള നഷ്ട സാധ്യതകളെ കുറിച്ച് നാമെല്ലാവരും ചര്‍ച്ച ചെയ്യാറുണ്ട്. ഏതു നിക്ഷേപ മേഖലയായാലും അതില്‍ നഷ്ട സാധ്യതയുണ്ട്. അത് ബാങ്ക് നിക്ഷേപം മുതല്‍ ഫിനാൻഷ്യൽ ട്രേഡിങ് വരെയുള്ളവയിലെല്ലാം ബാധകമാണ്. ഓരോ വ്യക്തിക്കും ഓരോ കാലത്തും നേരിടാനാവുന്ന നഷ്ട സാധ്യതകള്‍ വിശകലനം ചെയ്തു വേണം തീരുമാനം കൈക്കൊള്ളാന്‍. അതോടൊപ്പം വൈവിധ്യവല്‍ക്കരണവും ആവശ്യമാണ്. ഇതു തന്നെയാണ് ഓണ്‍ലൈനായി ഇടപാടുകള്‍ നടത്തുമ്പോഴും ബാധകമായിട്ടുള്ളത്. ബിനോമോ പോലുള്ള സംവിധാനങ്ങളെ കുറിച്ചു പഠിക്കുന്നത്  പുതുതായി എത്തുന്നവര്‍ക്ക് സഹായകമാകും.

ഓണ്‍ലൈനായി ട്രേഡിങ് നടത്താന്‍ ധാരാളം പണം ആവശ്യമാണോ

പഴയ രീതിയിലെ നിക്ഷേപ സംവിധാനങ്ങളെ അപേക്ഷിച്ച് ചെലവു കുറവായിരിക്കും ഓണ്‍ലൈന്‍ രീതി പിന്തുടരുമ്പോള്‍ എന്നതാണു വസ്തുത. നഷ്ടസാധ്യത കുറയുന്നതിനാല്‍ നിക്ഷേപകര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കുകയും ചെയ്യും. ഓണ്‍ലൈനായി ട്രേഡിങ് നടത്താന്‍ ധാരാളം പണം ആവശ്യമുണ്ടെന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. ഓരോ വ്യക്തിക്കും സാമ്പത്തികമായി നിക്ഷേപിക്കാന്‍ സാധിക്കുന്നത് എത്ര തുകയാണെന്ന് കണക്കാക്കേണ്ട ആവശ്യമുണ്ട്. അത് തന്നെയാണ് ഓണ്‍ലൈനായി ട്രേഡു ചെയ്യുമ്പോഴും ബാധകം. അതനുസരിച്ച് എത്ര ചെറിയ തുകയാണെങ്കിലും ഓണ്‍ലൈനില്‍പ്രയോജനപ്പെടുത്താനാവും. ഉദാഹരണത്തിന് ബിനോമോ പോലുള്ള സംവിധാനങ്ങളില്‍ വളരെ കുറഞ്ഞ തുക മുടക്കി നിങ്ങള്‍ക്കു തുടക്കം കുറിക്കാനാവും.

ഓണ്‍ലൈന്‍ ട്രേഡിങ് പ്രൊഫഷണലുകള്‍ക്കു മാത്രമാണോ പ്രയോജനകരം?

binomo-fea2

ഓണ്‍ലൈന്‍ ട്രേഡിങ് എന്നത് ഈ രംഗത്തുള്ള എല്ലാവരും പ്രയോജനപ്പെടുത്തുന്ന പതിവു രീതിയാണ്. ഓരോ നിക്ഷേപകനും തന്റെ സവിശേഷതകള്‍ക്കും തീരുമാനങ്ങള്‍ക്കും അധിഷ്ഠിതമായി അതു ചെയ്യും. പ്രൊഫഷണല്‍ ആണെങ്കില്‍ അതിന്റേതായ രീതിയില്‍ ട്രേഡിങ് നടത്തും. സാധാരണക്കാര്‍ അവരുടേതായ രീതികള്‍ ഓണ്‍ലൈനില്‍ പ്രയോജനപ്പെടുത്തും. ബിനോമോ അടക്കമുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ ഈ രംഗത്ത് പ്രൊഫഷണലുകള്‍ക്കും സാധാരണക്കാര്‍ക്കും വ്യത്യസ്തങ്ങളായ പരിശീലനവും നല്‍കുന്നുണ്ട്. ഇവ പ്രയോജനപ്പെടുത്തി കൂടുതല്‍ മുന്നേറാനും സാധിക്കും. ബിനോമോയില്‍ ആയിരം ഡോളറിന്റെ സൗജന്യ ഡെമോ അക്കൗണ്ട് ലഭ്യമാണ്. ആര്‍ക്കും ഇതിലൂടെ പരിശീലനം നേടാനും രീതികള്‍ മനസിലാക്കാനും ഓണ്‍ലൈന്‍ ട്രേഡിങിലൂടെ അധിക വരുമാനം നേടാനും സാധിക്കും. 

ബിനോമോ എന്നതൊരു തട്ടിപ്പാണോ?

മുന്‍ കാലങ്ങളില്‍ പരമ്പരാഗത രീതികളിലായിരുന്നു സാമ്പത്തികമായി നിക്ഷേപിച്ചിരുന്നത്. ഇന്ന് എല്ലാം ഓണ്‍ലൈന്‍ ആയതു പോലെ സാമ്പത്തിക നിക്ഷേപവും ഓണ്‍ലൈന്‍ ആയി. അതു കൂടുതല്‍ സൗകര്യപ്രദവും ചെലവു കുറഞ്ഞതുമായി എന്നതാണ് വസ്തുത. ഓണ്‍ലൈന്‍ ട്രേഡിങിലേക്കു കടക്കുമ്പോള്‍ ഏതു സംവിധാനമാണ് ഉപയോഗിക്കുന്നത് എന്നതും നിര്‍ണായകമാണ്. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത പരിശോധിക്കേണ്ടതും അത്യാവശ്യമാണ്.

കൃത്യമായ പരിശീലനമില്ലാതെ നിങ്ങള്‍ക്കു വിജയിക്കാനാവുമോ? 

binomo-fea3

നിക്ഷേപം എന്നത് എല്ലാവര്‍ക്കും സാധിക്കുന്നതാണ്. ചിലര്‍ക്ക് അതില്‍ നിന്നു നേട്ടമുണ്ടാക്കാനുള്ള കഴിവുണ്ട്. പക്ഷേ, അതിനായി പരിശീലനം ആവശ്യമുണ്ട്.സാമ്പത്തിക വിപണിയെക്കുറിച്ചും നിക്ഷേപ മാര്‍ഗങ്ങളെക്കുറിച്ചും ട്രേഡിങിന് ലഭ്യമായ കമ്പനികളെ കുറിച്ചുമെല്ലാം അറിവ് ആവശ്യമാണ്. ഇതിനുള്ള വൈദഗ്ദ്ധ്യം ഉള്ളവര്‍ക്കേ നിക്ഷേപങ്ങളില്‍ നിന്നു നേട്ടം കൈവരിക്കാനാവൂ. നിക്ഷേപിക്കാന്‍ ഓണ്‍ലൈന്‍ ട്രേഡിങ് സംബന്ധിച്ച നടപടിക്രമങ്ങളും മനസിലാക്കിയിരിക്കണം. ഇതിനെല്ലാം പരിശീലനം ആവശ്യമാണ്. തുടക്കക്കാര്‍ ഉള്‍പ്പെടെ ഏതു ഘട്ടത്തിലുള്ളവര്‍ക്കും ട്രേഡിങ് നടത്താനാവും വിധത്തിൽ ലളിതമായിട്ടാണ് ബിനോമോ അപ് രൂപകല്‍പന ചെയ്തിട്ടുള്ളത്.

ഇ-ട്രേഡിങിലൂടെ നേട്ടമുണ്ടാക്കാന്‍ ധാരാളം സമയം ആവശ്യമാണോ?

നിങ്ങള്‍ക്ക് എളുപ്പത്തില്‍ നിക്ഷേപിക്കുകയും ലാഭം പിന്‍വലിക്കുകയും ചെയ്യാം എന്നതാണ് ഓണ്‍ലൈന്‍ ഇടപാടുകളുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്.  ഇത് ഓണ്‍ലൈനായുള്ള ട്രേഡിങിന്റെ കാര്യത്തിലും ബാധകമാണ്. ഓരോ നിക്ഷേപവും എത്ര കാലം കൈവശം വെക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് നിക്ഷേപകര്‍ നടത്തുന്ന വിശകലനത്തിനു ശേഷമായിരിക്കണം. അത് ഇ-ട്രേഡിങിലും പാലിക്കണം.

English Summary : Myths Regarding Online Trading 

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA