ADVERTISEMENT

വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കിൽ നിങ്ങളുടെ പണം നഷ്ടമാകും. എങ്ങനെയെന്നല്ലേ...

അരുൺ തന്റെ ബൈക്ക് വാഹനകച്ചവടക്കാരന് വിറ്റു. ഉടമസ്ഥാവകാശം വാങ്ങിയ ആൾമാറ്റുമെന്ന ധാരണയിൽ എഗ്രിമെന്റ് ഉണ്ടാക്കി, ബുക്കും പേപ്പറും കൈമാറി.

വർഷങ്ങൾക്കുശേഷം കോടതിയിൽനിന്നു 9 ലക്ഷം രൂപ ഇൻഷുറൻസ് പിഴയായി അടയ്ക്കണമെന്നു കാണിച്ചു അരുണിന് നോട്ടീസ് കിട്ടി. അന്വേഷിച്ചപ്പോൾ വാങ്ങിയ ആൾ അത് വേറെ ആർക്കോ മറിച്ചുകൊടുത്തിരുന്നു. രേഖയിൽ ബൈക്കിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും അരുണിന്റെ പേരിൽത്തന്നെയാണ്. ഇതുവരെ ഇൻഷുറൻസ് അടയ്ക്കുകയോ, റോഡ് ടാക്സ് അടയ്ക്കുകയോ ചെയ്തിട്ടില്ല. ആർസി റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ ഒറിജിനൽ രേഖകൾ വേണമെന്നു പറഞ്ഞു.  ആ ബൈക്ക് ഇടിച്ചു ഒരാൾ മരണപ്പെട്ടതോടെ അരുണിനു കോടതിയും കയറേണ്ടി വന്നു.

വിൽക്കുന്നവരാണ് ഉടമസ്ഥാവകാശം മാറേണ്ടത്

ഇതൊരാളുടെ മാത്രം കാര്യമല്ല. പലരും പരിചയക്കാർക്കോ അല്ലെങ്കിൽ ഓൺലൈൻ സൈറ്റ് വഴിയോ വാഹനം വിൽക്കും. വാങ്ങുന്നവർ പേരു മാറ്റിക്കോട്ടെ എന്നു വിചാരിക്കും. എന്നാൽ അറിയുക, വാഹനം വാങ്ങുന്നവരല്ല, വിൽക്കുന്നവരാണ് ഉടമസ്ഥാവകാശം മാറേണ്ടത്. ആർസി ബുക്കിലെ പേര് മാറ്റാത്ത പക്ഷം ആ വാഹനം മൂലമുണ്ടാകുന്ന എല്ലാ ബാധ്യതകൾക്കും ആർസി ഉടമ ബാധ്യസ്ഥനായിരിക്കും.

വാഹനം സ്വന്തമാക്കിയതു കൊണ്ടു മാത്രമായില്ല. മോട്ടർ വാഹന നിയമങ്ങളെക്കുറിച്ച് അറിവുണ്ടാവണം. വാഹനത്തിലെ മോഡിഫിക്കേഷൻ, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകാവുന്ന നിയമപ്രശ്നങ്ങൾ, പേരുമാറ്റം ഓൺലൈനായി ചെയ്യേണ്ടതെങ്ങനെ, ലൈസൻസും ബാഡ്ജും പുതുക്കുന്ന വിധം, അന്യസംസ്ഥാന വാഹനങ്ങൾ കേരളത്തിൽ റീ റജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്, വാഹന നിയമത്തിലെ മാറ്റങ്ങൾ തുടങ്ങി മോട്ടർ വാഹന നിയമവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം തേടുന്നവർക്കായി മനോരമ ഫാസ്റ്റ്ട്രാക്ക് മാഗസീൻ സൗജന്യ വെബിനാർ നടത്തുന്നു.

മനോരമ ഫാസ്റ്റ്ട്രാക്ക് മാഗസീൻ സംഘടിപ്പിക്കുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ ഇവിടെ റജിസ്റ്റർ ചെയ്യൂ.. അല്ലങ്കിൽ ഈ നമ്പറിൽ വിളിക്കുക: 80860 78808

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com