ADVERTISEMENT

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനുമായി ബന്ധപ്പട്ട സംശയങ്ങള്‍ക്ക് ഇനി വാട്സാപ്പിലൂടെ മറുപടി ലഭിക്കും. ഇതോടെ ഇ പി എഫ് ഒയുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്കുള്ള പരാതികള്‍ വേഗത്തില്‍ തീര്‍പ്പാവും. ഇൗ സംവിധാനം വഴി അംഗങ്ങള്‍ക്ക് വ്യക്തപരമായി ആശയ വിനമയം നടത്തി സംശയങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കാമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ഇപിഎഫ്ഒ യുടെ 138 റീജിയണല്‍ കേന്ദ്രങ്ങള്‍ക്കും പ്രത്യേകം വാട്സാപ്പ് നമ്പറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ഓഫീസിന്റെ നമ്പറില്‍ വാട്സാപ്പ് മെസേജുകള്‍ അയച്ച് സംശയനിവാരണം നടത്താം. പരാതികള്‍ക്ക് ഇങ്ങനെ പരിഹാരവും നേടാം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇ പി എഫ് ഒ നേരത്തെ പരാതി പരിഹാര നടപടികള്‍ സ്വീകരിച്ചിരുന്നു. വാട്സാപ്പിനുള്ള ജനപ്രീതി പരിഗണിച്ചാണ് ഇപ്പോള്‍ സേവനം വ്യാപിപ്പിച്ചത്.

English Summary : EPFO Complaints can be done through Whatsapp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com