ചാഞ്ചാട്ടം തുടരുന്ന സ്വർണവിപണിയിൽ ബുധനാഴ്ച പവന് 320 രൂപ ഉയർന്നു. ഇതോടെ 36,960 രൂപയാണ് സംസ്ഥാനത്തെ സ്വർണ വില. ഗ്രാമിന് 40 രൂപ ഉയർന്ന് 4620 രൂപയായി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയർന്നത്. കോവിഡ് അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും പടരുന്നതും. അമേരിക്കയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമൊഴിയാത്തതുമാണ് സ്വർണം കരുത്താർജിക്കാൻ കാരണം. ഇന്നലെ ആഗോള വിപണിയിൽ ഔൺസ് ഒന്നര ശതമാനത്തോളം മുന്നേറി 1850 ഡോളർ കടന്ന സ്വർണം വരും ദിനങ്ങളിലും മുന്നേറാനാണ് സാധ്യത. എന്നാൽ അമേരിക്കൻ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നതോടെ സ്വർണ വില ഇടിയാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല.
English Summary : Gold Price Today