ആദായ നികുതി കുറച്ച് അടച്ചത് കണ്ടുപിടിച്ചാല്‍ ചെയ്യേണ്ടത്

HIGHLIGHTS
  • നിങ്ങള്‍ അടച്ച ആദായ നികുതി കുറഞ്ഞുപോയതായി ഇന്‍കംടാക്‌സ് വകുപ്പ് കണ്ടെത്തിയാല്‍ എന്തുസംഭവിക്കും.
tax 4
SHARE

ആദായ നികുതി റിട്ടേണില്‍ നിങ്ങള്‍ നല്‍കിയ കണക്ക് തെറ്റായിരുന്നു. യഥാര്‍ത്ഥ കണക്ക് ഇന്‍കംടാക്‌സ് വകുപ്പ് കണ്ടെത്തി എന്ന് കരുതുക

യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നല്‍കേണ്ടതില്‍ കുറവ് നികുതിയേ അടച്ചുള്ളൂ എന്ന് കണ്ടെത്തിയാല്‍ ആദ്യം അവര്‍ നിങ്ങള്‍ക്ക് ഒരു ഡിമാന്‍ഡ് നോട്ടീസ് നല്‍കും.

ഈ നോട്ടീസ് കിട്ടി 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം അല്ലെങ്കില്‍ പണം അടച്ചിരിക്കണം. അങ്ങന ചെയ്തില്ല എങ്കില്‍ നിങ്ങള്‍ക്കെതിരെ ഇന്‍കംടാക്‌സ് വകുപ്പ് നടപടിയെടുക്കും. നോട്ടീസുമായി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് ചെന്ന് മറുപടി നല്‍കാം. അല്ലെങ്കില്‍ ഓണ്‍ലൈനായി മറുപടി നല്‍കാം. ഓണ്‍ലൈനായി മറുപടി നല്‍കാനും അധികതുക അടയ്ക്കാനുമുള്ള മാര്‍ഗങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.

1. ഡിമാന്‍ഡ് നോട്ടീസ് കിട്ടിയാല്‍ ആദ്യം ഇന്‍കംടാക്സ് ഇന്ത്യ ഇ ഫയലിങ് എന്ന വെബ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യണം. ഇതിനായി പാന്‍ നമ്പര്‍ യൂസര്‍ നെയിമായി നല്‍കുക. പാസ് വേര്‍ഡും ക്യാപ്ച കോഡും എന്റര്‍ ചെയ്യുക.

2. നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ആയാല്‍ അതില്‍ ഇഫയല്‍ ടാബില്‍ ക്ലിക്ക് ചെയ്യുക. അതില്‍ നിന്ന് റെസ്പോണ്‍സ് ടു ഔട്ട്സ്റ്റാന്‍ഡിങ് ടാക്സ് ഡിമാന്‍ഡ് തിരഞ്ഞെടുക്കുക.

വാര്‍ഷികാടിസ്ഥാനത്തിലുള്ള ഔട്ട്സ്റ്റാന്‍ഡിങ് ടാക്സ് ഡിമാന്‍ഡ് നോട്ടീസ് അപ്പോള്‍ കാണാം. ഇതില്‍ ഏത് അനുമാന വർഷത്തിലെ നോട്ടീസിനാണോ നിങ്ങള്‍ മറുപടി നല്‍കുന്നത് അതില്‍ ക്ലിക്ക് ചെയ്യുക. റെസ്പോണ്‍സ് എന്ന കോളത്തില്‍ അനുമാന വർഷത്തിന് നേരെ ഉള്ള സബ്മിറ്റ് എന്ന ബട്ടണില്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.

3. അപ്പോള്‍ നാല് ഓപ്ഷന്‍സ് കാണാന്‍ കഴിയും. അതില്‍ നിന്ന് നിങ്ങള്‍ക്ക് ഉചിതമായ ഓപ്ഷനില്‍ ഒന്നില്‍ വീണ്ടും ക്ലിക്ക് ചെയ്യണം.

A) Demand is correct

B) Demand is partially correct

C) Disagree with demand

D) Demand is not correct but agree for adjustment

പേ ടാക്സ് 

ഇതില്‍ ഡിമാന്‍ഡ് ഈസ് കറക്ട് എന്ന ഓപ്ഷനാണ് സെലക്ട് ചെയ്യുന്നതെങ്കില്‍ അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'If you confirm demand is correct then you cannot disagree with the demand'. എന്ന പോപ് അപ്പ് മെസേജ് വരും. അതായത് ഡിമാന്‍ഡ് ഈസ് കറക്ട് എന്ന ഓപ്ഷന്‍ ഒരിക്കല്‍ തിരഞ്ഞെടുത്താല്‍ പിന്നീട് അതിനോട് വിയോജിക്കാനോ മാറ്റാനോ കഴിയില്ല. അതുകൊണ്ട് യഥാര്‍ത്ഥ കണക്കുകള്‍ തന്നെയാണ് നിങ്ങള്‍ റിട്ടേണില്‍ കാണിച്ചരിക്കുന്നത് എന്ന് ഉത്തമ ബോധ്യമുണ്ടെങ്കില്‍ ഈ ഓപ്ഷന്‍ സെലക്ട് ചെയ്യരുത്. അതല്ല ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ഈ ഓപ്ഷന്‍ സെലക്ട് ചെയ്യാം. പോപ് മെസേജില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ ഇന്‍കംടാക്സ് വകുപ്പിന്റെ കാല്‍ക്കുലേഷനും എത്രരൂപയാണ് ഇനി അധികമായി നിങ്ങള്‍ നികുതി അടയ്ക്കേണ്ടത് എന്നും കാണിക്കും. ആ തുക ഉടനെ അടയ്ക്കണം. അതിന് പേ ടാക്സ് എന്ന ഓപ്ഷനില്‍ വരുന്ന ഹൈപ്പര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. എന്‍എസ്ഡിഎല്ലിന്റെ വെബ്സൈറ്റ് വഴി പേയ്മെന്റ് നടത്താം.

ഇനി ഡിമാന്‍ഡ് ഈസ് പാര്‍ഷ്യലി കറക്ട് എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ തുക രേഖപ്പെടുത്താനുള്ള രണ്ട് കോളങ്ങള്‍ വിന്‍ഡോയില്‍ കാണാം. അതിലൊന്നില്‍ ഇന്‍കംടാക്സ് കണക്കാക്കിയ തുക ഓട്ടോഫില്ലായി വന്നിട്ടുണ്ടാകും. രണ്ടാമത്തെ കോളത്തില്‍ അധികതുക എത്രയാണ് എന്നാണ് നിങ്ങള്‍ കണക്കാക്കിയിട്ടുള്ളത് ആ തുകയാണ് രേഖപ്പെടുത്തേണ്ടത്. ഇങ്ങനെ രേഖപ്പെടുത്തുമ്പോള്‍ നിങ്ങള്‍ ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിനെ പകുതി മാത്രം ശരിവയ്ക്കുന്നു. പകുതി ശരിയല്ലെന്ന് വാദിക്കുന്നു. അപ്പോള്‍ നിങ്ങളുടെ വാദം തെളിയിക്കാനുള്ള കോളങ്ങള്‍ വിന്‍ഡോയില്‍ വരും. അത് ഇപ്രകാരമൊക്കെ ആയിരിക്കും.

(a) Demand paid

i) Demand paid and challan has CIN

ii) Demand paid and challan has no CIN

(b) Demand already reduced by recti..cation/revision/ Appellate order

(c)Demand already reduced by the Appellate order but appeal effect to be given

(d) Appeal has been filed

(i) Stay petition filed with

(ii) Stay granted by

(iii) Instalment granted by

(e) Recti..cation/Revised return ..led at CPC

(f) Rectifition filedith AO

(g) Others

ഇതില്‍ ഏത് ഓപ്ഷനാണോ തിരഞ്ഞെടുക്കുന്നത് അതിനെ അടിസ്ഥാനമാക്കായുള്ള പുതിയ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള കോളങ്ങള്‍ വരും. അതില്‍ ഉചിതമായ വിവരങ്ങള്‍ രേഖപ്പെടുത്തുക.

ഇനി മൂന്നാമത്തെ ഓപ്ഷനായ ഡിസ്എഗ്രി വിത്ത് ഡിമാന്‍ഡ് ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ആദായ നികുതി വകുപ്പിന്റെ കണ്ടെത്തെലിനെ നിങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുകയാണ്. നേരത്തെ പറഞ്ഞ ഓപ്ഷന്‍സ് തന്നെയാണ് ഇതിലും ഉള്ളത്. അതില്‍ ഉചിതമായത് തിരഞ്ഞെടുക്കുക.

യോജിക്കാത്തതിന്റെ കാരണം

ഇനി നാലാമത്തെ ഓപ്ഷനായ Demand is not correct but agree for adjustment ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിനോട് യോജിക്കാത്തതിന്റെ കാരണം വ്യക്തമാക്കണം. അതിനും നേരത്തെ സൂചിപ്പിച്ച ഓപ്ഷന്‍സില്‍ ഉചിതമായത് തിരഞ്ഞെടുക്കണം. അതില്‍ സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക്  ചെയ്ത് ഇടപാട് പൂര്‍ത്തിയാക്കാം. ഡിമാന്‍ഡ് നോട്ടീസിന് ഉചിതമായ മറുപടി നല്‍കി പേയ്മെന്റ് നടത്തിയാല്‍ നിങ്ങള്‍ക്ക് ഒരു ട്രാന്‍സാക്ഷന്‍ ഐ.ഡി ലഭിക്കും. (ഇ മെയ്ല്‍ jayakumarkk8@gmail.com)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA