ADVERTISEMENT

നിങ്ങൾ നടത്തുന്ന  നിക്ഷേപങ്ങൾ നിങ്ങളില്ലാതായാൽ ബുദ്ധിമുട്ടില്ലാതെ അവകാശികൾക്കു ലഭിക്കണമെങ്കിൽ കൃത്യവും വ്യക്തവുമായ വിവരങ്ങൾ നോമിനേഷൻ സമയത്ത് നൽകിയിരിക്കണം.  

ബാങ്കിലോ മ്യൂച്വൽ ഫണ്ടിലോ പോസ്റ്റ് ഓഫിസിലോ നിക്ഷേപം തുടങ്ങുമ്പോഴും ഇൻഷുറൻസ് പോളിസി എടുക്കുമ്പോഴും നോമിനി ആരെന്ന ചോദ്യം നേരിടാത്തവരില്ല. എന്നാൽ, നോമിനിയുടെ പ്രാധാന്യം മനസ്സിലാക്കാതെയാണു പലരും നോമിനിയെ നിശ്ചയിക്കുക. 

നോമിനിയുടെ അവകാശം

വിൽപത്ര പ്രകാരമോ നിയമപരമായ അവകാശിയോ ആണെങ്കിലേ നോമിനിക്ക് നിക്ഷേപത്തിൽ അവകാശമുള്ളൂ. അല്ലാത്തപക്ഷം നോമിനി നിക്ഷേപത്തിന്റെ കെയർടേക്കറും ട്രസ്റ്റിയും മാത്രമാണ്. നിക്ഷേപകന്റെ അഭാവത്തിൽ സ്ഥാപനത്തിൽനിന്നു നിക്ഷേപം ൈകപ്പറ്റി നിയമപരമായ അവകാശിക്കു ൈകമാറുക എന്നതു മാത്രമാണ് നോമിനിയുടെ ഉത്തരവാദിത്തം. നിക്ഷേപകന്റെ അഭാവത്തിൽ യഥാർഥ അവകാശി/അവകാശികൾക്ക് നിക്ഷേപം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുക എന്നതാണ് നോമിനിയുടെ ദൗത്യം. എന്നാൽ പിപിഎഫ്, കമ്പനികളിലെ ഓഹരി, ‍ഡിബഞ്ചറുകൾ എന്നിവയിൽ നോമിനികൾക്ക് മറ്റു നിക്ഷേപങ്ങളിൽനിന്നു വ്യത്യസ്തമായി നിക്ഷേപത്തിന് ഉടമസ്ഥാവകാശം തന്നെ ലഭിക്കുന്നുമുണ്ട്. 

നോമിനി ക്ലെയിം സമർപ്പിക്കുന്നതെങ്ങനെ?

നിക്ഷേപകൻ ഇല്ലാതായാൽ നോമിനി നിക്ഷേപസ്ഥാപനം ആവശ്യപ്പെടുന്ന േരഖകൾ സഹിതം അപേക്ഷിക്കണം. നിക്ഷേപകന്റെ മരണസർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട പാസ്ബുക്ക്/ നിക്ഷേപക രസീത്/പോളിസി സർട്ടിഫിക്കറ്റ്, നോമിനിയുടെ െക‌വൈസി േരഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സത്യവാങ്മൂലം തുടങ്ങിയവ നൽകണം. നോമിനിയെ നൽകാതെ നിക്ഷേപകൻ  മരണപ്പെട്ടാൽ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ്, വിൽപത്രം, ഇൻഡമിനിറ്റി ബോണ്ട്, സത്യവാങ്മൂലം തുടങ്ങിയവയെല്ലാം അടക്കം അപേക്ഷ  നൽകിയേ  നിക്ഷേപം തിരികെ കിട്ടൂ.  

എങ്ങനെ മികച്ചതാക്കാം നോമിനേഷൻ?

തന്റെ അഭാവത്തിൽ ആർക്കു നിക്ഷേപം ലഭിക്കണം  എന്നത് അനുസരിച്ചാകണം നോമിനിയെ നിർദേശിക്കാൻ. വിൽപത്രവും നോമിനേഷനും ഒരുപോലെയായാൽ ഏറ്റവും നല്ലത്. വിൽപത്രം ഉണ്ടെങ്കിൽ അതു പ്രകാരമാകും അവകാശം.

നോമിനിയുടെ േപര്, വിലാസം എന്നിവ വ്യക്തവും കൃത്യവുമായി നിക്ഷേപവേളയിൽ നൽകണം. കെൈവസി േരഖകളിലും ഇതു സമാനമാകണം. ഒന്നിൽ കൂടുതൽ നോമിനികളുണ്ടെങ്കിൽ ഓരോരുത്തരുടെയും വിഹിതം ശതമാനം സഹിതം നൽകുക. നോമിനിയെ മാറ്റണമെങ്കിൽ അപേക്ഷ പ്രകാരം മാറ്റാവുന്നതാണ്. നോമിനിയുടെ കെവൈസി രേഖകളിലെ മാറ്റങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. നോമിനി മരണപ്പെട്ടാൽ പുതിയ ആളെ നിർദേശിക്കാം. ഓരോ നിക്ഷേപത്തിെലയും നോമിനിയെ സംബന്ധിച്ച വിവരങ്ങൾ പ്രിയപ്പെട്ടവർ അറിഞ്ഞിരിക്കണം. എങ്കിലേ ആവശ്യഘട്ടത്തിൽ ഈ നിക്ഷേപങ്ങൾ പ്രയോജനപ്പെടൂ. അവകാശികളായ ഏറ്റവുമടുത്ത കുടുംബാംഗങ്ങളെ തന്നെ നോമിനിയാക്കുന്നതാണ് നല്ലത്

English Summary : Need a nominee for your Investments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com