ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില തിങ്കളാഴ്ച വീണ്ടും ഉയർന്നു. പവന് 240 രൂപ വർധിച്ച് 37,680 രൂപയാണ് വില. ഗ്രാമിന് 30 രൂപ ഉയർന്ന് 4710 രൂപ ആണ്. ഡിസംബർ മാസത്തിലെ ഉയർന്ന വിലയാണിത്. ആഗോള വിപണിയുടെ ചുവട് പിടിച്ചാണ് സ്വർണ വില മുന്നേറുന്നത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1900 കടന്നു എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ അമേരിക്കൻ ഉത്തേജക പാക്കേജ് പ്രഖ്യാപനങ്ങൾ സ്വർണത്തിന് തിരുത്തൽ നൽകിയേക്കും എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേ സമയം കഴിഞ്ഞ ഏപ്രിലിലെ അമേരിക്കൻ സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപനം സ്വർണത്തിന് ക്ഷീണമേകിയില്ല എന്നതും കണക്കിലെടുക്കണം. സ്വർണം ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മാർച്ചിന് മുൻപേ തന്നെ സ്വർണം പുത്തൻ ഉയരങ്ങൾ താണ്ടിയേക്കുമെന്നും പ്രതീക്ഷിക്കുന്നു.

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com