ADVERTISEMENT

സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണ വില നേരിയ തോതിൽ ഉയർന്നു. പവന് 80 രൂപ കൂടി 37,360 രൂപയും ഗ്രാമിന് 10 രൂപ ഉയർന്ന് 4670 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഒരാഴ്‌ചയായി മുന്നേറ്റത്തിൽ തുടർന്ന ശേഷം ബുധനാഴ്ച ഇടിഞ്ഞ സ്വർണ വിലയിലാണ് നേരിയ വർധന രേഖപെടുത്തിയത്. അതേ സമയം അമേരിക്കയിലും യൂറോപ്പിലും കോവിഡ് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ വില വരും ദിവസങ്ങളിൽ ഉയർന്നേക്കാം എന്ന് വിദഗ്ധർ. രാജ്യാന്തര വിപണിയിൽ 1900 ഡോളർ കടന്നാൽ സ്വർണം അടുത്ത  റാലി തുടങ്ങുമെന്ന് കരുതുന്നു.

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com