ADVERTISEMENT

ഇന്‍കം ടാക്സ് റിട്ടേണ്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനൊപ്പം വെരിഫിക്കേഷന്‍ കൂടി നടത്തിയില്ലെങ്കില്‍ റിട്ടേണ്‍ നൽകിയതുകൊണ്ടു കാര്യമില്ലാതാകും. നിങ്ങളുടെ ഓണ്‍ലൈന്‍ സമര്‍പ്പണം അസാധുവാകും. ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലാത്തതായി മാത്രമേ ഇന്‍കം ടാക്സ് വകുപ്പ് കണക്കാക്കൂ. റിട്ടേണ്‍ സമര്‍പ്പിച്ച് 120 ദിവസങ്ങള്‍ക്കുള്ളില്‍ വെരിഫൈ ചെയ്തിരിക്കണം. എങ്ങനെയാണ് വെരിഫിക്കേഷന്‍ നടത്തേണ്ടത്? ആറ് രീതിയില്‍ നിങ്ങള്‍ക്ക് വെരിഫിക്കേഷന്‍ നടത്താം. ഓണ്‍ലൈനായി അഞ്ചുരീതിയിലും ഓഫ് ലൈനായി ഒരു രീതിയിലുമാണ് വെരിഫിക്കേഷന്‍ നടത്താവുന്നത്. ഓഡിറ്റ് ആവശ്യമില്ലാത്ത റിട്ടേണുകള്‍ക്കാണ് ഈ രീതിയില്‍ വെരിഫിക്കേഷന്‍ നടത്താവുന്നത്. അതായത് ITR1, 2, 4 എന്നിവ.

ഓഫ് ലൈനായി എങ്ങനെ വെരിഫൈ ചെയ്യാം എന്ന് നോക്കാം. റിട്ടേണ്‍ സമര്‍പ്പിച്ച ഉടനെയോ 120 ദിവസങ്ങള്‍ക്കുള്ളിലോ ആണ് വെരിഫിക്കേഷന്‍ നടത്തേണ്ടത്. റിട്ടേണ്‍ സമര്‍പ്പിച്ചശേഷം പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് സമര്‍പ്പിച്ച റിട്ടേണില്‍ നിന്ന് ബന്ധപ്പെട്ട ഭാഗം ഡൗണ്‍ലോഡ് ചെയ്ത് കറുപ്പ് മഷിയില്‍ പ്രിന്റൗട്ട് എടുക്കണം. ഇതിന്റെ ലിങ്ക് നിങ്ങളുടെ രജിസ്റ്റേര്‍ഡ് ഇ മെയില്‍ വിലാസത്തിലും വന്നിട്ടുണ്ടാകും. അക്നോളഡ്ജ്മെന്റ് റസീറ്റ് എന്നും അത് അറിയപ്പെടുന്നു. പ്രിന്റ ഔട്ട് എടുക്കുമ്പോള്‍ അതിലെ ബാര്‍കോഡും നമ്പരുകളും വളരെ കൃത്യമായി തെളിഞ്ഞിരിക്കണം. എ 4 സൈസ് പേപ്പറിലാണ് പ്രിന്റൗട്ട് എടുക്കേണ്ടത്. അതിനുശേഷം നിശ്ചിത ഭാഗത്ത് നീല മഷിയില്‍ ഒപ്പിടണം. ഈ ഒപ്പ് പാന്‍കാര്‍ഡിലെ ഒപ്പുതന്നെയായിരിക്കണം.

അതിനുശേഷം ഇത് ഓര്‍ഡിനറി പോസ്റ്റിലോ സ്പീഡ് പോസ്റ്റിലോ ഇന്‍കംടാക്സ് വകുപ്പിന്റെ ബംഗ്ലൂരിലെ സെന്‍ട്രല്‍ പ്രോസസിങ് സോണിലേക്കാണ് അയച്ചുകൊടുക്കേണ്ടത്.

വിലാസം

Centralized Processing Centre,

Income Tax Department,

Bangalore-560500

ഇതിനൊപ്പം മറ്റൊരു രേഖയും അയയ്ക്കേണ്ടതില്ല.

കൊറിയര്‍ വഴിയോ മറ്റേതെങ്കിലും മാര്‍ഗത്തിലോ അയയ്ച്ചാല്‍ അത് സ്വീകരിക്കില്ല.

അക്നോളഡ്ജ് മെന്റ് രസീത് അഥവ ITR-V സെന്‍ട്രല്‍ പ്രോസസിങ് സോണില്‍ ലഭിച്ചുകഴിഞ്ഞാല്‍ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പരിലേക്കും ഇ മെയിലിലും നിങ്ങള്‍ക്ക് മെസേജ് ലഭിക്കും.

(ലേഖകന്റെ ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary : How to Verify Your Income Tax Return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com