തുടർച്ചയായ മൂന്നാമത്തെ ദിവസവും നിരക്കിൽ മാറ്റമില്ലാതെ സ്വർണ വിപണി. പവന് 37,360 രൂപയും ഗ്രാമിന് 4670 രൂപയും ആണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച സ്വർണ വില ഇടിഞ്ഞിരുന്നു. എന്നാൽ ഉത്സവ സീസൺ തുടരുന്നതിനാൽ സ്വർണ വിലയിലെ ചാഞ്ചാട്ടം വിപണിയെ കാര്യമായി ബാധിക്കുന്നില്ല എന്ന് ആഭരണ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അതേ സമയം സ്വർണ വിലയിൽ മുന്നേറ്റമാണ് വിദഗ്ധർ പ്രവചിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഓഹരി വിപണിയിലുള്ള ചാഞ്ചാട്ടമാണ് സ്വർണത്തിന്റെ വിലയിലും പ്രകടമാകുന്നത്.
English Summary: Gold Price Today