ADVERTISEMENT

ശമ്പള വരുമാനക്കാരായ ആദായനികുതി ദായകരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതും വ്യത്യസ്തവുമാണ് 2020–2021 എന്ന സാമ്പത്തിക വർഷം. കോവിഡ് മൂലം ഗവൺമെന്റും സ്വകാര്യ കമ്പനികളും ശമ്പളത്തിലും പെൻഷനിലും കുറവു വരുത്തി എന്നതാണ് അതിനു ഒരു കാരണം.  നിങ്ങൾക്ക് യഥാർത്ഥത്തിൽ അർഹതയുള്ള ഈ ശമ്പളത്തിനു ആദായനികുതി നൽകണോ എന്ന സംശയം പലർക്കുമുണ്ട്.  

ആദായനികുതി ഈടാക്കുന്നത് ശമ്പളത്തിനുളള അർഹത(Due)യാണോ അതോ യഥാർത്ഥത്തിൽ വരുമാനം കൈവശം കിട്ടുന്നതാണോ (received) ആദ്യം, അതിനാണ് നികുതി ബാധ്യകമാകുക. കൂടാതെ ടിഡിഎസ് ഈടാക്കുന്നത് ഒരു തുക കൊടുക്കുമ്പോൾ (payment) മാത്രമാണ്.

ഈ രണ്ടു കാര്യങ്ങളും കണക്കിലെടുത്താൽ മാറ്റിവച്ച ശമ്പളത്തിനു നികുതി നൽകേണ്ടതില്ല. അതായത് സംസ്ഥാന ഗവൺമെന്റ് ബേസിക് േപയിൽ മാറ്റം വരുത്തി പേ സ്ലിപ്പും ഉത്തരവും ഇഷ്യൂ ചെയ്ത് മാറ്റിവച്ച ശമ്പളം 2021 ഫെബ്രുവരി മാസം ടിഡിഎസ് പിടിക്കാനായി കൊടുക്കുന്ന ഫോം നമ്പർ 12 ബിബിയിൽ കാണിക്കേണ്ടതില്ല. ലഭിച്ച ശമ്പളം മാത്രം കാണിച്ചാൽ മതി.

ലേഖകൻ പട്ടാമ്പി ശ്രീനീലകണ്ഠ ഗവൺമെന്റ് സംസ്കൃത കോളജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ആണ്

English Summary : Covid Tax Liability for Defferd Salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com