സംസ്ഥാനത്ത് സ്വർണ വില പവന് 400 രൂപ കുറഞ്ഞ് 38,000 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 4750 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ ഏറ്റവും വലിയ വില കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് വില ഇടിഞ്ഞത്. പവന് 38,400 രൂപയും ഗ്രാമിന് 4,800 രൂപയും ആണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. അതേ സമയം രാജ്യത്തെ മുഴുവൻ ജൂവലറി വ്യവസായവും കള്ളപ്പണം വെളുപ്പിക്കൽ നിയമത്തി(Prevention of Money Laundering Act-PMLA)ൽ കൊണ്ടു വരുമെന്ന ഉത്തരവ് കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. 2020 ഡിസംബർ 28 മുതലുള്ള ജൂവലറി ഇടപാടുകൾ പി എം എൽ എ യുടെ കീഴിൽ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ധന മന്ത്രാലയം ഉത്തരവ് ഇറക്കിയത്
English Summary : Gold Price Today in Kerala