ആദായനികുതി സ്ലാബ് പഴയതോ പുതിയതോ മെച്ചം? സ്വയം കണ്ടെത്താം

HIGHLIGHTS
  • ആകെ വരുമാനം എത്ര കൂടിയാൽ ആദായ നികുതി നൽകേണ്ടി വരും
Income Tax-Jan.indd
SHARE

ആദായനികുതി സ്ലാബിൽ പഴയ സ്കീമോ പുതിയ സ്കീമോ ഏതാണ് നിങ്ങൾക്കു മെച്ചം എന്ന ആശങ്കയിലാണോ? വിഷമിക്കേണ്ട, ഇക്കാര്യത്തിൽ നികുതി വകുപ്പു തന്നെ നിങ്ങളെ സഹായിക്കും. https://www.incometaxindiaefiling.gov.in എന്ന വെബ്ൈസറ്റിൽ കൊടുത്തിരിക്കുന്ന ടാക്സ് കാൽക്കുലേറ്റർ PY 2020-21 പ്രയോജനപ്പെടുത്തുക. രണ്ടു രീതിയിലും നിങ്ങളുടെ നികുതിബാധ്യത സ്വയം കണക്കാക്കി ഏതിലാണ് ലാഭം എന്നു കണ്ടെത്തുക. 

പുതിയ സ്ലാബിലെ നികുതി നിരക്ക് 

income-tax-table-7-1-2021

വകുപ്പ് II5 BAC ഓപ്റ്റ് ചെയ്ത് പുതിയ സ്ലാബിൽ നിക്തി അടയ്ക്കാൻ തീരുമാനിക്കുന്നവർക്ക് താഴെ പറയുന്ന  നിരക്കിലാണ് നികുതി ബാധ്യത വരുന്നത്.

  

ഈ കിഴിവുകളൊന്നും  പുതിയ സ്ലാബിൽ  കിട്ടില്ല

 പുതിയ സ്ലാബ് തിരഞ്ഞെടുത്താൽ താഴെ പറയുന്ന കിഴിവുകൾക്ക് ഒന്നിനും അർഹതയുണ്ടാകില്ല. 

1. സ്റ്റാൻഡേർഡ് കിഴിവ് (Standard Deduction)

2. പ്രഫഷനൽ ടാക്സ്

3. എൽടിഎ

4. വീട്ടുവാടക അലവൻസ്

5. ഭവനവായ്പ പലിശ

6. ചാപ്റ്റർ VI A കിഴിവുകൾ (Sec 80 C, 80 D, 80 E തുടങ്ങിയവ)

7. ഫാമിലി െപൻഷൻ കിഴിവ്.

അതേ സമയം എൻപിഎസിലെ തൊഴിലുടമ വിഹിതം (Sec 80CCD(2)) അടച്ചാൽ അതിനുള്ള കിഴിവ് പുതിയ സ്ലാബിൽ ലഭ്യാണ്.

പുതിയ സ്ലാബ് വേണ്ടവർ ഇതുവരെ അക്കാര്യം തൊഴിലുടമയെ അറിയിച്ചിട്ടില്ലെങ്കിൽ ഇപ്പോൾ അറിയിക്കണം. അല്ലെങ്കിൽ തൊഴിലുടമ പഴയ സ്ലാബിൽ തന്നെ വരുമാനവും ആദായനികുതിയും കണക്കാക്കും. ശമ്പളകുടിശ്ശിക/അഡ്വാൻസ് കിട്ടിയവർ ഫോം നമ്പർ 10 Eയും കൊടുത്തിരിക്കണം. 12,500 രൂപ റിബേറ്റ് കണക്കിലെടുത്താൽ ആകെ വരുമാനം 5,00,000 രൂപയിൽ കൂടിയാൽ മാത്രമേ നിങ്ങൾക്ക് ആദായനികുതി ബാധ്യത വരൂ.

ലേഖകൻ പട്ടാമ്പി ശ്രീനീലകണ്ഠ ഗവൺമെന്റ് സംസ്കൃത കോളജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ആണ്

English Summary : Know More about your Income Tax Slab

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA