ADVERTISEMENT

കേരളത്തില്‍ സ്വര്‍ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. രണ്ടു ദിവസം തുടർച്ചയായി വില ഇടിഞ്ഞ ശേഷം ചൊവ്വാഴ്ച വിലവർധന  രേഖപ്പെടുത്തി.പവന് 240 രൂപ കൂടി  36960 രൂപയും ഗ്രാമിന് 30 രൂപ കൂടി 4620 രൂപയുമാണ് വർധിച്ചത്. സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില കുറിച്ച ശേഷമാണ് വില വർധിച്ചത്.

കോവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറായതടക്കമുള്ള ആഭ്യന്തര രാജ്യാന്തര വിഷയങ്ങളാണ് സ്വര്‍ണ വിലയില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ രാഷ്്ട്രീയ അനിശ്ചിതത്വങ്ങളൊതുങ്ങിയതും സ്വർണത്തെ ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം സമ്പദ് വ്യവസ്ഥകളും ജനുവരിയില്‍ തന്നെ വാക്‌സിനേഷന്‍ നടപടികള്‍ ശക്തമാക്കും. ഇതോടെ വിപണിയിലെ അനിശ്ചിതത്വത്തിനും പ്രതിസന്ധിയ്ക്കും അയവു വരുമെന്ന പ്രതീക്ഷയാണ് സ്വര്‍ണത്തിന് വിനയാകുന്നത്. കൂടുതല്‍ സുരക്ഷിതമായ നിക്ഷേപ സാധ്യതകള്‍ തുറന്നു വരുമെന്ന് പ്രതീക്ഷയാണ് ഇപ്പോള്‍ വിപണികളെ നയിക്കുന്നത്.ഇന്ത്യയിലടക്കമുള്ള സ്വർണ നിക്ഷേപ നിയന്ത്രണ നിയമ നിർമാണങ്ങളും സ്വർണത്തിന് അനിശ്ചിതത്വമേകുന്നു.

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com