ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 200 രൂപ കൂടി 36,800 രൂപയും ഗ്രാമിന് 25 രൂപ കൂടി 4600 രൂപയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി വില ഗ്രാമിന് 70 രൂപ. ജനുവരിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വ്യാപാരം നടന്നതിനു ശേഷമാണ് സ്വർണ വിലയിൽ നേരിയ വർധന ഉണ്ടായത്. വ്യാഴാഴ്ച പവന് 36,600 രൂപയും ഗ്രാമിന് 4575 രൂപയിലുമായിരുന്നു വ്യാപാരം. രാജ്യാന്തര വിപണിയിലും സ്വർണവില ഇടിഞ്ഞിരുന്നു.അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ ഏകദേശം 2 ട്രില്യൺ ഡോളർ കോവിഡ് -19 ദുരിതാശ്വാസ പാക്കേജ് ആസൂത്രണം ചെയ്യുമെന്ന് റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നാണ് ബോണ്ട് വരുമാനവും ഡോളറും ഉയർന്നത്.ഇത് സ്വർണ്ണ വിലയുടെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായി വിദഗ്ധർ ചൂണ്ടി കാട്ടുന്നു.

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com