ADVERTISEMENT

വ്യവസായ സംരംഭകര്‍ ഫണ്ടിനായി വ്യാപകമായി ആശ്രയിക്കുന്ന കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെ അടിമുടി ഉടച്ചുവാര്‍ക്കുന്നു. കൂടൂതല്‍ വിഭവങ്ങള്‍ സമാഹരിച്ച് സംരംഭകര്‍ക്ക് കൂടുതല്‍ സഹായകരമായ വായ്പ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സ്ഥാപനമായി മാറ്റുകയാണ് ലക്ഷ്യം. കെഎഫ്‌സി 1951ലെ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആക്ടിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനു പകരം സംസ്ഥാന സര്‍ക്കാരിന്റെ നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായി പുനസംഘടിപ്പിക്കും. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ ഡിപ്പോസിറ്റ് സമാഹരിക്കുന്ന ധനകാര്യ സ്ഥാപനമായി മാറ്റുകയും ചെയ്യും. രാജ്യത്ത് ഏറ്റവും കാര്യക്ഷമതോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ധനകാര്യ സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഭാവനാപൂര്‍ണ്ണമായ ധനകാര്യ പുനസംഘടനയിലൂടെ 2015-16ല്‍ 10.7 ശതമാനമായിരുന്ന നിര്‍ജീവ ആസ്തികള്‍ 3.52 ശതമാനമായി കുറയ്ക്കുന്നതിനു കഴിഞ്ഞു. റിസ്‌ക് വെയ്റ്റഡ് അസറ്റ് റേഷ്യോ 17.65 ശതമാനമായിരുന്നത് 22.4 ശതമാനമായി ഉയര്‍ത്തുന്നതിനു കഴിഞ്ഞു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ എഎ റേറ്റിംഗ് നേടി. ഇതുമൂലം കമ്പോളത്തില്‍ നിന്നും താരതമ്യേന കുറഞ്ഞ ചെലവില്‍ കൂടുതല്‍ ധനം സമാഹരിക്കാന്‍ കഴിഞ്ഞു. 2015-16ല്‍ 657 കോടി വായ്പ വിതരണം ചെയ്ത സ്ഥാനത്ത് 2020-21ല്‍ ഇതുവരെ 2764 കോടി രൂപ വായ്പകള്‍ വിതരണം ചെയ്തു. 2015-16 ല്‍ തിരിച്ചടവ് 684 കോടി രൂപയായിരുന്നു. 2020-21ല്‍ ഇതുവരെ 1407 കോടി രൂപ തിരിച്ചു കിട്ടിക്കഴിഞ്ഞു. വായ്പകള്‍ ഉദാരമാക്കി, പലിശ കുറച്ചു. എന്നിട്ടും ലാഭം 5 കോടി രൂപയില്‍ നിന്ന് 2020-21ല്‍ ചുരുങ്ങിയത് 20 കോടി രൂപയായി ഉയരും. 

English Summary : KFC may Accept Deposit also

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com