ബാങ്ക് നിക്ഷേപങ്ങളുടെ പലിശ താഴുമ്പോൾ ഇനിയെന്ത്?

HIGHLIGHTS
  • ജനുവരി 24 വൈകിട്ട് അഞ്ചുമണിക്കാണ് ഓൺലൈൻ ബോധവൽക്കരണ ക്ലാസ്
busy-plan
SHARE

ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ താഴുമ്പോൾ ഉയർന്ന വരുമാന സാധ്യതയും കുറഞ്ഞ നഷ്ട സാധ്യതയും ഉള്ള നിക്ഷേപങ്ങളെ തേടുകയാണ് സാധാരണക്കാർ. മ്യൂച്ചൽഫണ്ട് പോലെയുള്ള നിക്ഷേപ മാർഗങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ഇല്ലാത്തതിനാലും എങ്ങനെയാണ് മ്യൂച്വൽ ഫണ്ടുകളിൽ മികച്ച നേട്ടത്തിനായി നിക്ഷേപിക്കുക എന്നറിയാത്തതിനാലും മ്യൂച്ചൽ ഫണ്ട് മേഖലയിൽ നിന്ന് നിക്ഷേപകർ അകന്ന് നിൽക്കുന്ന ഒരു സാഹചര്യമാണ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നത്. അടുത്ത കാലങ്ങളിലായി മ്യൂച്ചൽഫണ്ട് പോലെയുള്ള നിക്ഷേപങ്ങളിൽ സജീവമായ താല്പര്യം നിക്ഷേപകർ കാണിച്ചു വരുന്നുണ്ട്. എങ്ങനെ മ്യൂച്ചൽഫണ്ട് പദ്ധതികളിൽ നിക്ഷേപിക്കാം എന്നുള്ള വിഷയത്തെകുറിച്ച് ഈ ഞായറാഴ്ച അതായത് ജനുവരി 24ാം തീയതി വൈകിട്ട് അഞ്ചുമണിക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)യുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സ്മാർട്ട്സ് പ്രോഗ്രാമിന്റെ ഭാഗമായി സൗജന്യ ഓൺ ലൈൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. 

എന്തെല്ലാം അറിയാം?

എന്താണ് മ്യൂച്ചൽ ഫണ്ട് നിക്ഷേപം ?എങ്ങനെ മ്യൂച്ചൽ ഫണ്ട് നിക്ഷേപം ആരംഭിക്കും? മ്യൂച്ചൽ ഫണ്ടിലെ ലാഭ സാധ്യതയും നഷ്ട സാധ്യതയും എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ഓഹരികളിൽ മാത്രമായോ? സർക്കാർ ബോണ്ടുകളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന വ്യത്യസ്ത തരം മ്യൂച്ചൽ ഫണ്ട് പദ്ധതികൾ ഏതൊക്കെ? മ്യൂച്ചൽ ഫണ്ട് നിക്ഷേപം വഴി എങ്ങനെ വീട് നിർമ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, റിട്ടയർമെന്റ് പെൻഷൻ  തുടങ്ങി ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാം?  പ്രതിമാസം 500 രൂപ കൊണ്ടുപോലും ഓഹരി നിക്ഷേപവും കടപ്പത്ര നിക്ഷേപവും സാധ്യമാക്കുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ (SIP) എന്നുപറഞ്ഞാൽ എന്താണ് ? എന്താണ്  പ്രതിമാസം പണലഭ്യത നിക്ഷേപകന് ഉറപ്പുവരുത്തുന്ന സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ ? എങ്ങനെ ഒരു വ്യക്തിയുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ  മ്യൂച്ചൽഫണ്ടിലൂടെ സാക്ഷാൽക്കരിക്കാൻ സാധിക്കും? എങ്ങനെ ഒരു മികച്ച മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിനായി തിരഞ്ഞെടുക്കും? വിശദ വിവരങ്ങൾക്ക് സെബി ട്രയിനറായ ഡോ. സനേഷ് ചോലക്കാടിനെ 9847436385 എന്ന വാട്സാപ് നമ്പറിൽ ബന്ധപ്പെടുക.

English Summary : Free Online Awareness Program on Mutual Fund

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA