സ്വർണ വില വീണ്ടും മുന്നോട്ട്
Mail This Article
×
അമേരിക്കൻ ഭരണ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ ഉണ്ടായ മുന്നേറ്റം സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിച്ചു. പവന് 360 രൂപയാണ് കേരളത്തിൽ പവന് വർധിച്ചത്. ഇതോടെ പവന് 37,000 രൂപയായി ഉയർന്നു. ഗ്രാമിന് 45 രൂപ വർധിച്ച് 4625 രൂപയാണ്. ബുധനാഴ്ച പവന് 36640 രൂപയായിരുന്നു വില. ജനുവരി മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ വ്യാപാരം നടന്ന സ്വർണത്തിന് ചൊവ്വാഴ്ച നേരിയ വർധന ഉണ്ടായി. ജനുവരി 16 മുതൽ പവന് 36400 രൂപയും ഗ്രാമിന് 4550 രൂപയും ആയിരുന്നു സ്വർണ നിരക്ക്. ഈ വർഷം ഇന്ത്യയിൽ സ്വർണ ആവശ്യം ഉയരുമെന്ന് ലോക ഗോൾഡ് കൗൺസിൽ പ്രതീക്ഷിക്കുന്നു.
English Summary : Gold Price Today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.