എന്റെ അടുത്ത സുഹൃത്ത് മൂന്ന് ലക്ഷം രൂപ സമ്മാനമായി തന്നു. ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്. കൃത്യമായി റിട്ടേൺ കൊടുക്കുകയും നികുതിയിളവ് നേടുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ. ഈ തുക എങ്ങനെയാണ് റിട്ടേണിൽ ചേർക്കേണ്ടത്? ഇതിനു നികുതി ബാധ്യതയുണ്ടാകുമോ?
നികുതിബാധ്യത
സുഹൃത്തിന്റെ പക്കൽ നിന്ന് ലഭിച്ച 3 ലക്ഷം രൂപയ്ക്കു മേൽ താങ്കൾക്ക് നികുതിബാധ്യത ഉണ്ട്. വകുപ്പ് 56 പ്രകാരം 50,000 രൂപയ്ക്കു മുകളിൽ പ്രതിഫലം കൂടാതെ ഒരാൾക്ക് ലഭിച്ചാൽ ആ തുക അദ്ദേഹത്തിന്റെ വരുമാനം ആയി കണക്കാക്കും. റിട്ടേണിൽ ഈ തുക ‘ഇൻകം ഫ്രം അദർ സോഴ്സസ്’ എന്ന വരുമാന ഗണത്തിൽ ഉൾപ്പെടുത്തണം.
English Summary : Tax Implication of Gift