ADVERTISEMENT

 പ്രവാസിയായിരുന്ന ഞാൻ രണ്ട് വർഷം മുൻപാണ് നാട്ടിലെത്തിയത്. ചെറിയൊരു ബിസിനസ് തുടങ്ങി. കഴിഞ്ഞ വർഷം മുതൽ റിട്ടേണും സമർപ്പിക്കുന്നുണ്ട്. ബിസിനസിനായി ഭാര്യയുടെ 30 പവൻ സ്വർണം വിറ്റു. ബാങ്ക് വഴിയാണ് പണം കിട്ടിയത്. അതു ബിസിനസ് ആവശ്യങ്ങൾക്കായി വിനിയോഗിച്ചു. ഈ വർഷം റിട്ടേൺ സമർപ്പിക്കുമ്പോൾ ഈ തുക എങ്ങനെ കണക്കിൽ ഉൾപ്പെടുത്തണം? ദീർഘകാല നേട്ടത്തിനുള്ള നികുതി ഇവിടെ ബാധകമാണോ?

ഉത്തരം

∙സ്വർണം വിറ്റുകിട്ടിയ തുക ബിസിനസ് വിപുലീകരിക്കാനാണ് ഉപയോഗിച്ചത്. അതുകൊണ്ട് ഈ തുക ബിസിനസ് മൂലധനമായി കണക്കിൽ ഉൾപ്പെടുത്താം. ആഭരണങ്ങൾ വിറ്റതിന്റെ രേഖകൾ കൈവശം സൂക്ഷിക്കുക. ബിസിനസിലേക്ക് കൊണ്ട് വന്ന തുക എവിടുന്നാണെന്നതിന് ഇതൊരു തെളിവാണ്.

∙വകുപ്പ് 2(14) ലെ നിർവചന പ്രകാരം ആഭരണങ്ങൾ മൂലധന ആസ്തിയായതിനാൽ അവ വിൽക്കുമ്പോൾ ക്യാപിറ്റൽ ഗെയിൻ നികുതി ബാധകമാണ്. 

∙ജ്വല്ലറിയുടെ കാര്യത്തിൽ 36 മാസമോ അതിൽ കുറവോ കൈവശം വച്ച ശേഷം വിറ്റാൽ ഹ്രസ്വകാല മൂലധന നേട്ടമാണ്. 36 മാസങ്ങൾക്കു മേൽ കൈവശം വച്ച ശേഷം വിറ്റാൽ ദീർഘ കാല മൂലധനനേട്ടമായി കണക്കാക്കണം.

∙ചോദ്യത്തിൽ നിന്ന് മനസ്സിലാകുന്നത്  പ്രസ്തുത സ്വർണത്തിന് ദീർഘകാല മൂലധന നേട്ടമാണ് ബാധകം എന്നാണ്. ഇവിടെ ലാഭത്തിനു മേൽ 20% ആണ് നികുതി ബാധ്യത. ഇൻഡെക്‌സേഷൻ ആനുകൂല്യവും പ്രയോജനപ്പെടുത്താം. ഇതിനു കോസ്റ്റ് ഇൻഫ്‌ളേഷൻ ഇൻഡക്സ് ഉപയോഗിച്ച് ഇൻഡെക്‌സേഷൻ കഴിഞ്ഞുള്ള വാങ്ങിയ വില കണക്കാക്കാം. 

∙2001 നു മുൻപു വാങ്ങിയ ജ്വല്ലറി ആണെങ്കിൽ 2001 ലെ മാർക്കറ്റ് വിലയോ വാങ്ങിയ വിലയോ, ഏതു വേണമെങ്കിലും എടുക്കാനും അവസരം ഉണ്ട്. ഇവിടെ ഏതാണോ കൂടുതൽ അത് വാങ്ങിയ വിലയായി കണക്കാക്കുന്നതാണ് ലാഭകരം. അതല്ല ഭാര്യക്ക് പാരമ്പര്യമായി കിട്ടി കൈവശം ഉണ്ടായിരുന്ന സ്വർണമാണെങ്കിൽ യഥാർഥ വാങ്ങിയ വില അറിയാനാകില്ല. അപ്പോൾ 2001 ലെ മാർക്കറ്റ് വില വാങ്ങിയ വിലയായി പരിഗണിക്കുക 

എന്നിട്ട് ഇൻഡെക്‌സേഷൻ കഴിഞ്ഞുള്ള കൂടിയ വാങ്ങിയ വില കണക്കാക്കാവുന്നതാണ്. റിട്ടേൺ സമർപ്പിക്കുമ്പോൾ മേൽ പറഞ്ഞ രീതിയിൽ കണക്കാക്കി ആ തുക ക്യാപിറ്റൽ ഗെയിൻ എന്ന വിഭാഗത്തിനു കീഴിൽ രേഖപ്പെടുത്തണം. 

English Summary : Repurchase of Gold and its Income Tax Implication

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com