സംസ്ഥാനത്ത് സ്വർണ വിപണിയിൽ നേരിയ ഉണർവ്. ഗ്രാമിന് 15 രൂപ കൂടി 4580 രൂപയും പവന് 120 രൂപ കൂടി 36520 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. വെള്ളി ഗ്രാമിന് 74 രൂപ. തുടർച്ചയായ രണ്ടു ദിവസങ്ങളിൽ വിലയിടിഞ്ഞ സ്വർണ്ണത്തിനാണ് ഇന്ന് വില വർധിച്ചത്.ആഭ്യന്തര വിപണിയിൽ 10 ഗ്രാം സ്വർണ ത്തിന് 49,950 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച 49800ന് വ്യാപാരം അവസാനിപ്പിച്ച സ്വർണത്തിനു ആഭ്യന്തര വിപണിയിൽ 150 രൂപയാണ് വർധിച്ചത്.അതേ സമയം കഴിഞ്ഞ വർഷം 26 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇറങ്ങിയ ഇന്ത്യയുടെ സ്വർണ്ണ ഉപഭോഗം 2021 ൽ ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായും ഉയർന്ന സാമ്പത്തിക വളർച്ച വിൽപ്പന വർധിപ്പിക്കുമെന്നും ലോക ഗോൾഡ് കൗൺസിൽ (ഡബ്ല്യുജിസി) അറിയിച്ചു.
English Summary : Gold Price Today