സാമ്പത്തിക വളർച്ചയുടെ തടസ്സങ്ങൾ നീക്കാൻ കേന്ദ്ര ബജറ്റിൽ ഈ മാറ്റങ്ങൾ വരണം

HIGHLIGHTS
  • അടിസ്ഥാനസൗകര്യവികസനം, ആരോഗ്യസുരക്ഷ, സുസ്ഥിരത എന്നിവയിൽ ശ്രദ്ധയൂന്നണം
PTI2_1_2020_000060A
SHARE

നികുതി വരുമാനത്തിലെ ഇടിവാണ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കു പ്രധാന തടസ്സം. നടപ്പു വർഷം ഗണ്യമായ കുറവാണു പ്രതീക്ഷിക്കുന്നത്. ഇപ്പോൾത്തന്നെ ധനക്കമ്മി 140 ശതമാനത്തോളമാണ്. ധനക്കമ്മി കൂടിയാലും പ്രശ്നം പരിഹരിക്കപ്പെടില്ല. 2021–’22 ൽ പൊതു ചെലവ് 9–10 ശതമാനം ഉയർത്തുക പ്രയാസമായിരിക്കും. 

മൂന്നു മേഖലകളിൽ കൂടുതൽ പണം ചെലവഴിക്കുന്നതിനു സർക്കാർ ശ്രദ്ധയൂന്നണം. അടിസ്ഥാനസൗകര്യവികസനം, ആരോഗ്യസുരക്ഷ, സുസ്ഥിരത എന്നിവയാണവ. 

ബജറ്റിൽ ഇനി പറയുന്ന കാര്യങ്ങൾ പരിഗണിക്കപ്പെട്ടാൽ നന്നായിരിക്കും. 

1. ഒരു കൊല്ലത്തേക്ക് സാർവത്രിക പൊതുവിതരണ സംവിധാനം നടപ്പിലാക്കുക.

2. തൊഴിലുറപ്പുപദ്ധതി നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുക.

3. വിഷമം അനുഭവിക്കുന്ന ജനങ്ങളിലേക്കു നേരിട്ടു പണം എത്തിക്കുക.

4. രണ്ടു വർഷത്തേക്ക് ധന ഉത്തരവാദിത്ത ബജറ്റ് മാനേജ്മെന്റ് ആക്ടിൽ ഇളവു വരുത്തുക. 

5. ആവശ്യമെങ്കിൽ ധനക്കമ്മി കുറയ്ക്കാൻ നോട്ട് അടിച്ചിറക്കുക. 

6. ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യ വികസനത്തിനായി പൊതുമുതൽമുടക്കു നടത്തുക. 

ഇതുവരെ ധനമന്ത്രിമാർ ചെയ്തതിൽനിന്നു ഭിന്നമായ ഒരു ബജറ്റ് പ്രസംഗമാണ് ഇന്നത്തെ സാഹചര്യത്തിൽ ജനം പ്രതീക്ഷിക്കുന്നത്. അതിനായി നമുക്കു കാതോർക്കാം. 

English Summary: Need these Changes in Budget for Economic Growth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA